Total Pageviews

Thursday, January 12, 2012

ഒരു യാത്രക്കാരന്‍



ദൂരെയതാ ഒരു യാത്രക്കാരന്
മനസിന്നഗാതതയില് നിന്നെടുത്ത
സ്വപ്നങ്ങളാല് തീര്ത്ത
ഭാണ്ടവും പേറി നീങ്ങുന്നു.

ലക്ഷ്യമെന്തെന്നറിവീല
ചാരെയല്ലെന്നു വ്യക്തം
അന്ത്യമേതെന്നുമക്ജാതം
കാതങ്ങള് ദൂരെയെന്നു കൃത്യം

ഉയര്ന്നു കേള്ക്കുന്നു കാലത്തിന്
വേഗമേറിയ കാലൊച്ചകള്
വിശ്രമിക്കാനില്ല തെല്ലും
നേരമെന്നറിഞ്ഞീടുക

ചെയ്തുതീര്ക്കുവാനേറെയുണ്ട്
ജീവിതസായാഹ്നമാകും മുന്പേ
അരുണകിരണങ്ങള് അസ്തമിച്ചാല്
ഇടറിവീഴും ഈ കാലടികള്.

താങ്ങി നില്ക്കാനൊന്നുമില്ല
നീയും നിന് സഖിയും മാത്രം
പുത്രപൌത്രാദികള് മാറും
കാലത്തിന് വേലിയിറക്കത്തില്

ആദരിച്ചീടുക നീ നിന്
ജന്മത്തിന് കാരണഭൂതരെ
നീയളക്കുന്ന കോലിനാല്
നീയുമളക്കപ്പെടും സൂക്ഷം.

കണ്ടില്ലെന്നു നടിക്കാന്
ആവില്ലോരിക്കലും നിനക്ക്
കര്മ ബന്ധങ്ങളേക്കാളെന്നും
ജന്മ ബന്ധങ്ങള് തന്നെ മുന്നില്.

പിന്നോട്ട് നോക്കിയാലേറെയുണ്ട്
ചെയ്യാന് മറന്ന ശരികള്
നേരമിനിയും ബാക്കിയുണ്ട്
തീര്ക്കുവനെത്രയുന്ടെന്നാലും.

ഈ കൊച്ചു ജീവിത യാത്രയില്
മാനവനെന്തിനീ കാട്ടുന്നു
വികൃതമാം ജീവിത ചേഷ്ടകള്
നേടിതരില്ലവാ നിന് ലക്ഷ്യമൊന്നും.

9 comments:

  1. ഈ കൊച്ചു ജീവിത യാത്രയില്
    മാനവനെന്തിനീ കാട്ടുന്നു
    വികൃതമാം ജീവിത ചേഷ്ടകള് ...?

    ReplyDelete
    Replies
    1. എങ്കിലും മനുഷ്യനാവില്ലതു വേണ്ടെന്നു വെക്കാന്‍ ...കാലമല്ലിത്‌.....കലികാലം......

      Delete
  2. മനസിന്നഗാതതയില്..... മനസ്സിന്നഗാധതയില്‍ അല്ലെ?
    അന്ത്യമേതെന്നുമക്ജാതം...അന്ത്യമെതെന്നുമജ്ഞാതമല്ലേ?

    കവിതകള്‍ കൊടുത്താല്‍ നന്നായി വരുന്നു.

    ReplyDelete
    Replies
    1. നന്ദി പൊട്ടന്‍ മാഷെ.....

      Delete
  3. ദൂരെയതാ ഒരു യാത്രക്കാരന്‍
    മനസിന്നഗാധതയില്‍ നിന്നെടുത്ത
    സ്വപ്നങ്ങളാല്‍ തീര്‍ത്ത
    ഭാണ്ഡവും പേറി നീങ്ങുന്നു...

    ടൈപ്പിങ്ങ് ഇച്ചിരികൂടി മെച്ചപ്പെടുത്തുക. അക്ഷരതെറ്റുകളും ശ്രദ്ധിക്കുക...
    ആശംസകള്‍....

    ReplyDelete
    Replies
    1. അഭിപ്രായത്തിനു നന്ദി മനോജ്‌ ഭാസ്കര്‍....

      Delete
  4. sorry for the typo.....some times ,can't find the right letters in translation software...anyways, thanks for the comments...

    ReplyDelete
  5. നല്ലൊരു തത്വഞ്ജാനം!
    ജീവിതമെന്നത് ഒരു മഹായാത്രയാണ്..
    ജനന, മരണങ്ങളെ ബന്ധിപ്പിച്ചു നിര്‍ത്തുന്ന നൂല്‍പ്പാലത്തിലൂടെയുള്ള യാത്ര..
    ആ മഹായാത്രയില്‍ ഇടവഴിയിലെപ്പോഴോ ആരെയൊക്കെയോ കണ്ടുമുട്ടുന്നു..
    എന്താല്ലാമോ നേടുന്നു, എന്തല്ലാമോ നഷ്ടപ്പെടുന്നു..
    അവസാനം മരണമെന്ന ലക്ഷ്യത്തിലെത്തുമ്പോള്‍
    ജീവിതമെന്ന മഹായാത്ര പൂര്‍ണ്ണമാകുന്നു!
    നാം ചെയ്യുന്ന കര്‍മ്മങ്ങള്‍ നല്ലതാകട്ടെ..
    നല്ല കര്‍മ്മങ്ങള്‍ നമ്മുടെ യാത്രയെ സുഗമമാക്കും..!!

    മനുഷ്യന്‍ മറക്കുന്നതിതാണ്.. ഒരിയ്ക്കല്‍ നമ്മളെ മരണം പുല്‍കിയെത്തുമെന്ന സത്യം.
    ഒരുനാള്‍ നാം എല്ലാം ഉപേക്ഷിച്ച് പോകേണ്ടി തന്നെ വരും.. പിന്നെയെന്തിനീ സര്‍ക്കസ്സ് അല്ലേ..???

    നല്ല കവിത ബ്ലസ്സി!

    ReplyDelete
    Replies
    1. അതെ...ഈ ചുരുങ്ങിയ കാലയളവില്‍ മനുഷ്യന്‍ കാണിച്ചുകൂട്ടുന്ന വൈകൃതങ്ങള്‍.....അവനറിയുന്നില്ല ഇന്നല്ലെങ്കില്‍ നാളെ അവന്റെ യാത്ര അവസാനിക്കുമെന്ന്...
      വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാടൊരുപാട് നന്ദി കൊച്ചുമുതലാളി....!

      Delete