Total Pageviews

Wednesday, February 1, 2012

കടപ്പാടുകള്‍



ജനിച്ചുവീണ നാള്‍ മുതല്‍
മനുഷ്യനാവര്ത്തിക്കുന്നു
ഒടുങ്ങാത്തയീ കടപ്പാടുകള്‍ തന്‍
നീറുന്ന കണക്കുകള്‍.

പെറ്റവരേക്കാള്‍ കടപ്പാട്
പോറ്റിയവരോട്
പെറ്റമ്മ തന്‍ നിസ്സഹായ
ജല്‍പ്പനങ്ങള്‍ക്കെന്തു വില

പിന്നീടെത്തിയവരെല്ലാം
കടപ്പാടിന്‍ കണക്കു കൊണ്ട്
നോക്കി നിന്ന കടപ്പാട്
ഉപദേശങ്ങള്‍ക്കും ,
സഹതാപത്തിനും കടപ്പാട്

കണക്കും,കടപ്പാടുകളും
പൂരകങ്ങള്‍ എന്ന് കണക്കു സാര്‍
കണക്കില്ലെങ്കില്‍ കടപ്പാടില്ലെന്നു
കണക്കു ക്ലാസ്സിലെ മണ്ടനും..

കണക്കിലെഴുതിയ കടപ്പാടുകള്‍
എന്നും ഊര്‍ജമായെന്നു
ഊര്‍ജതന്ത്രം ടീച്ചര്‍
അടിവരയിട്ടാവര്ത്തിച്ച്ചു

ഇടയിലെപ്പോഴോ
അഥിതികളായെത്തി
ആള്‍ക്കൂട്ടത്തില്‍
നിന്നോരുപാടുപേര്‍

ഒന്ന് മാത്രം സാമ്യം
ഗണമേതായാലും
മറന്നില്ലാരും കുത്തിക്കുറിക്കുവാന്‍
കടപ്പാടിന്‍ കണക്കുപുസ്തകം

12 comments:

  1. ഗണമേതായാലും
    മറന്നില്ലാരും കുത്തിക്കുറിക്കുവാന്‍
    കടപ്പാടിന്‍ കണക്കുപുസ്തകം.

    കൊള്ളാം,നന്നായിട്ടുണ്ട്.

    ReplyDelete
    Replies
    1. നന്ദി മാഷെ ....അഭിപ്രായത്തിനു....

      Delete
  2. കടപ്പാടുകൾ മനുഷ്യനെ കടക്കാരനാക്കുന്നു,ആശംസകൾ...

    ReplyDelete
    Replies
    1. അതെ കണക്കില്ലാത്ത കടക്കാരന്‍ .........കടപ്പാടിന്‍ കണക്കുകള്‍ നീളും മരണം വരെ....... നന്ദി ആത്മ രതി ..........

      Delete
  3. വിഷയത്തിന് ഗൗരവമുണ്ട്,
    കവിതയ്ക്ക് കുറഞ്ഞതിലെ കാര്യം, വാക്കുകളുടെ ലഭ്യതക്കുറവാണെന്ന് സംശയം
    പക്ഷെ ഞാനീ ബ്ലോഗില്‍ ആദ്യമായാണ്-
    ഇനിയും എഴുത്ത് നന്നാകട്ടെ
    വിഷയം തുടങ്ങി അവസാനിപ്പിക്കുന്നതില്‍ നല്ല കയ്യടക്കം, പലര്‍ക്കുമെന്ന പോലെ എനിക്കും ഇല്ലാത്തത്, ഹിഹി:)
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി നിശസുരഭി.......വന്നതിനും, അഭിപ്രായത്തിനും......ഇനിയും വരണം....

      Delete
  4. ഒന്ന് മാത്രം സാമ്യം
    ഗണമേതായാലും
    മറന്നില്ലാരും കുത്തിക്കുറിക്കുവാന്‍
    കടപ്പാടിന്‍ കണക്കുപുസ്തകം......

    അവസാനം കലക്കി.... ഇനിയും ഒരുപാടു എഴുതണം.... പുതിയ രചനകള്‍ക്കായി കാത്തിരിക്കുന്നു....

    ReplyDelete
    Replies
    1. തീര്‍ച്ചയായും

      Thank you..

      Delete
  5. കടപ്പാടല്ലേ ജീവിതത്തെ, ബന്ധങ്ങളെ ഊട്ടിയുറപ്പിയ്ക്കുന്നത്..
    കടപ്പാടിനെ ഭയക്കുന്നവര്‍ സ്വാര്‍ത്ഥരാണ്..
    ഒന്നുമല്ലാതെ തന്നിലേയ്ക്ക് മാത്രമായി ചുരുങ്ങുന്നവര്‍.. :)

    “ആരുമില്ലാതിരുന്നപ്പോള്‍ എനിയ്ക്ക് ഭാരമേ ഇല്ലായിരുന്നു
    പരിധിയും ചുമതലയുമില്ലാത്ത
    സ്വാതന്ത്ര്യമായിരുന്നു എനിയ്ക്ക് മറവി”

    ഈ ഓര്‍മ്മകളെപ്പോലെ തന്നെയാണ് കടപ്പാടും!


    ആശംസകള്‍!

    ReplyDelete
    Replies
    1. കടപ്പാടുകള്‍ കൂടിയാല്‍ അതിന്റെ സുഖം നഷ്ട്ടപെടും ...പിന്നെ അത് ഭാരമായി മാറും...എങ്കിലും അതൊരു സുഖമുളള നോവാണ്...

      നന്ദി കൊച്ചുമുതലാളി ...

      Delete
  6. അന്യോന്യം സ്നേഹിക്കുന്നതല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുത് എന്ന് ബൈബിള്‍....സ്നേഹക്കടം മാത്രം പെരുകട്ടെ

    ReplyDelete