പൊന്നുഷസ്സിൽപ്പിറന്ന
പിഞ്ചു മേഘങ്ങളോടി
തിമിരം ബാധിച്ച
കാർമുകിൽക്കൂട്ടങ്ങളെ വിട്ടു
അമ്മയാം സന്ധ്യ തൻ
മടിയിലൊളിക്കാനായ്
ലോകവും, പാപവും
എന്തെന്നറിയാതെ
അഗ്നിപരീക്ഷ നടത്തും
ഈയ്യാംപാറ്റക്കൂട്ടങ്ങൾ
ഓരോന്നായി,
കൊഴിഞ്ഞു വീഴുന്നീ
കാമത്തിൻ കേടാതീയിൽ
ആവലാതികൾ വെറും
അർത്ഥശൂന്യമാം ശ്ലോകങ്ങൾ
സ്നേഹമെന്നതോ വെറും
കാറ്റിലാടുന്ന കോമരം..
മിഥ്യാഭിമാനങ്ങൾ
ബോധമില്ലായ്മകൾ
കൊയ്തെരിഞ്ഞെത്രയൊ
പിഞ്ചുപൂക്കളെയീ മണ്ണിൽ..
ഇന്നോളമെത്രയോ
പൊന്നു വിഗ്രഹങ്ങൾ
തെരുവുചാലിലുടഞ്ഞു വീണു?
തേങ്ങുന്ന ഹൃദയങ്ങൾ
നീറുന്ന, വേദന
പൊഴിയുന്ന
കണ്ണീർക്കണത്തിനെല്ലാം
കഥയുണ്ടൊരുപാടു ചൊല്ലാൻ
മാവുകൾ പൂത്തതും
മാമക സ്വപ്നവും
മാമരത്തോപ്പിലെ ഗന്ധവും...
മാനസ്സ കോവിലിൻ,
മഞ്ചലിലേറിയ,
മധുപാത്രത്തിലെ മധുഗീതവും...
മാദക സന്ധ്യയിൽ,
മണിയറവാതിലിൽ,
മാമക കരപുടം ചുംബിച്ചതും....
മാഞ്ഞു പോയെല്ലാ
മന്ദഹാസ്സങ്ങളും
മാനവർ തീർക്കും
കൂരിരുൾപ്പാതയിൽ...
ശേഷിപ്പതില്ലൊരു
കമനീയ പുഷ്പ്പവും
കല്പാന്ത കാലത്തിൻ
ഭാഗ്യദോഷം...
Picture courtesy : Google: retrieved from http://en.wikipedia.org/wiki/Catholic_sex_abuse_cases
കെട്ടകാലത്ത് കൊയ്തെരിയപ്പെടുന്ന പിഞ്ചുപൂക്കൾക്ക്, അവരുടെ കണ്ണീരിന്, ഒക്കെ എന്നും ഒരേ നിറം . നിസ്സഹായതയുടെ നിറം.!! എന്നാൽ, ബോധമില്ലായ്മയുടെ, മിഥ്യാഭിമാനത്തിന്റെ വിഗ്രഹങ്ങൾ കാലകാലങ്ങളിൽ നിറം മാറി മറി വന്നുകൊണ്ടിരിക്കും. കാലത്തിന്റെ പാതയിൽ വേദനയുടെ, ഭാഗ്യദോഷത്തിന്റെ കൂരിരുൾ പടർത്താൻ !!!
ReplyDeleteനല്ല കവിത. വർത്തമാനകാലത്തിന്റെ ഇരുണ്ട വശം നന്നായി അവതരിപ്പിച്ചു.
ശുഭാശംസകൾ.....
Thanks Sougandhikam for your inspiring words!!!
Deleteവളരെ ഏറെ പ്രാധാന്യം ഉള്ള . . ആശയം
ReplyDeleteഎല്ലാ വിധ ആശംസകളും . . . .
Thanks Asees!!!
Deleteനന്നായിട്ടുണ്ട്.
ReplyDeleteകവിത ഇഷ്ടപ്പെട്ടു
Thank you!
Deleteതിമിരം ബാധിച്ച കാര്‍മുകില്‍ കൂട്ടങ്ങള്‍ എന്ന് ഞാന്‍ ആദ്യം വായിക്കുകയാണ്.
ReplyDeleteഅതുപോലെ ' ആവലാതികൾ വെറും
അർത്ഥശൂന്യമാം ശ്ലോകങ്ങൾ
സ്നേഹമെന്നതോ വെറും
കാറ്റിലാടുന്ന കോമരം..' എന്ന വരികളൊക്കെ മറക്കില്ല. നന്മകള്‍ നേരുന്നു.
മാമരത്തോപ്പിലെ ഗന്ധവും...
ReplyDeleteമാനസ്സ കോവിലിൻ,
മഞ്ചലിലേറിയ,
മധുപാത്രത്തിലെ മധുഗീതവും...
മാദക സന്ധ്യയിൽ,
മണിയറവാതിലിൽ,
മാമക കരപുടം ചുംബിച്ചതും...
ഒരു വശം.