Total Pageviews

Wednesday, January 25, 2012

അസ്തമയം






"ക്യാതി വാസ് വെരി ടെസ്പേരെറ്റ് . ഷി സീമെട് അപ്സെറ്റ് അബൌട്ട് ക്രിസ്റ്റഫെര്‍'സ ഡിസിഷെന്‍ ."


കുറെ ദിവസങ്ങള്‍ക്കു മുന്‍പ് തുടങ്ങി വച്ച ഒരു കഥയാണ് . അന്നുമുതല്‍ ഈ കഥയ്ക്ക്‌ എങ്ങനെ ഒരു ബെറ്റര്‍ ക്ലൈമാക്സ്‌ കൊടുക്കാമായിരുന്നു എന്ന് അവള്‍ ചിന്തിക്കുന്നതാണ്..കാരണം, കഥയുടെ അവസാന ഭാഗങ്ങള്‍ അവള്‍ക്കു ഒട്ടും ഇഷ്ട്ടപ്പെട്ടില്ല. കഥയിലെ നായകനായ ക്രിസിന്റെ തീരുമാനത്തോട് എത്ര ചിന്തിച്ചിട്ടും അവള്‍ക്കു യോജിക്കാന്‍ കഴിയുന്നില്ല... അല്ലേലും ഈ സായിപ്പന്മാര്‍ ഇങ്ങനെയാ.ജീവന് ഭയങ്കര വിലയാ .ആരെയും മരിക്കാന്‍ വിടില്ല. ഏതുവിധേനയും ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കും, അവസാന ശ്വാസം നിലച്ചെന്നു ഉറപ്പാകുന്നത് വരെ. എന്നാല്‍ ജീവിതത്ത്തിനനെങ്കില്‍ ഒരു വിലയുമില്ല. വെറുതെ എറിഞ്ഞു കളിക്കും.ഒരു കോര്‍ട്ടില്‍ നിന്ന് മറ്റൊന്നിലേക്കു. കോര്‍ട്ടുകള്‍ എത്ര മാറിയാലും അവര്‍ക്കതോന്നും ഒരു വിഷയമല്ല.അന്നത്തെ ജീവിതം സുഘമായിരിക്കണം ...എന്നിട്ട് അവസാനം ആരും ഏതും ഇല്ലാതെ ഏതെങ്കിലും നഴ്സിംഗ് ഹോമില്‍ കിടന്നു നരകിച്ചു മരിക്കും....

അല്ല, താനെന്തിനു ഇതെല്ലാം ഓര്‍ത്തു വിഷമിക്കണം...ഇന്നെങ്കിലും ഈ കഥക്കൊരു ക്ലൈമാക്സ്‌ എഴുതണം....അവള്‍ ഓര്‍ത്തു...

അവള്‍ മേശപ്പുറത്തിരുന്ന ക്യാപ്പ് എടുത്തു പേന അടച്ചു വെച്ചു.ബെഡ് ലാമ്പിന്റെ വെട്ടം കുറച്ചു....
തലയ്ക്കു കൈയും കൊടുത്തു ജനലിലൂടെ അരിച്ചു കയറുന്ന നിലാവെളിച്ച്ച്ചത്ത്തിലേക്ക് നോക്കി
ഇരുന്നു. പണ്ടേ അവള്‍ക്കു നിലാവെളിച്ചം ഒരു ഹരമായിരുന്നു......സ്കൂളില്‍ പഠിക്കുന്ന കാലത്ത് പരീക്ഷ
തലേന്ന് പോലും ആ നിലവെളിച്ച്ചത്ത്തില്‍ നോക്കി മണിക്കൂറുകളോളം ഇരിക്കും.....ചിലപ്പോള്‍ അവിടിരുന്നു
ഉറങ്ങിപോകും......എഴുന്നെല്‍ക്കുംപോഴേക്കും അസൂയാലുവായ ആ തീഗോളം അവളുടെ ചന്ദ്രനെ വിഴുങ്ങിയിരിക്കും.....


നാട്ടിന്‍ പുറത്ത് ജനിച്ചു വളര്‍ന്ന കഥാനായിക കത്രീന എല്ലാ കാര്യത്തിലും മിടുക്കിയായിരുന്നു....ഫാഷന്‍ ലോകത്തിലെ വൈകൃതങ്ങള്‍ ഒന്നും തന്നെ അവളെ ആശ്ലേശിചില്ലായിരുന്നെങ്കിലും, സ്ത്രീ സൌന്ദര്യത്തിന്റെ പ്രതീകം ആയിരുന്നു അവള്‍.....അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന വിദ്യ സമ്പന്നനായ ക്രിസ്റൊഫെരിന്റെ കല്യാണാലോചന വന്നപ്പോള്‍ വീട്ടിലും, നാട്ടിലും ഉള്ളവര്‍ സന്തോഷിച്ചു..... കത്രീനകൊച്ചിന്റെ സൌഭാഗ്യമോര്ത്ത്.....


അധികം താമസിയാതെ വിവാഹവും കഴിഞ്ഞു അവള്‍ സായിപ്പിന്റെ സ്വന്തം നാട്ടിലെത്തി....അവിടെ കാണുന്നതെല്ലാം അവള്‍ക്കു പുതുമയായിരുന്നു...മോഡേണ്‍ ജീവിത ശൈലിയോട് അവള്‍ക്കു വലിയ മമത ഒന്നും ഇല്ലായിരുന്നെങ്കിലും നാടോടുമ്പോള്‍ നടുവേ ഓടാന്‍ അവള്‍ മറന്നില്ല....അങ്ങനെ കത്രീന ക്യാത്തിയായി ...


ഡായിന്‍ അവുട്ടുകളും, പാര്‍ട്ടികളും ആയി അവരുടെ ജീവിതം പെട്ടന്ന് തിരക്കായി.....എങ്കിലും എവിടെയോ ചില ചെറിയ അക്ഷരതെറ്റുകള്‍ അവള്‍ക്കു തോന്നിത്തുടങ്ങി......


കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ക്രിസിന്റെ സ്വഭാവത്തിലെ വലിയ മാറ്റങ്ങള്‍ അവള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.ആദ്യമൊക്കെ അത് കണ്ടില്ലെന്നു നടിച്ചു.പിന്നെ പിന്നെ അത് തന്റെ ജീവിതത്തെയും ബാധിച്ചപ്പോള്‍ അവള്‍ ചോദിച്ചു.

"യു ഹാവ് ബീന്‍ ബെഹവിംഗ് സൊ വിയെര്‍ട് ലെറ്റ്ലി ... .വാട്ട്‌'സ റൊണ്ഗ്?

രൂക്ഷമായൊരു നോട്ടത്തില്‍ അയാള്‍ മറുപടിയൊതുക്കി.

താന്‍ കണ്ട ലോകവും അയാള്‍ കണ്ട ലോകവും തമ്മില്‍ ഒരുപാട് അന്തരമുണ്ട് .....അത് കൊണ്ട് തന്നെ തന്റെ കുഞ്ഞു അറിവിനെ മുന്‍ നിറുത്തി അയാളെ ചോദ്യം ചെയ്യാന്‍ പാടില്ലായിരുന്നു....അവള്‍ക്കു മനസ്സില്‍ കുറ്റബോധം തോന്നി.....

പിന്നീടതെക്കുരിച്ച്ചോന്നും അവള്‍ ചോദിച്ചില്ല....എങ്കിലും മൌനത്തിന്റെ ഒരു വലിയ മതില്‍ക്കെട്ട് അവര്‍ക്ക് നടുവില്‍ വളരാന്‍ തുടങ്ങിയിരുന്നു.....

രണ്ടു മൂന്നാഴ്ച്ചക്ക് ശേഷം നഗരത്തിലെ ഒരു പ്രമുഘ ആശുപത്രിയില്‍ നിന്ന് ഒരു കാള്‍ അവള്‍ക്കു ലഭിച്ചു.. എമെര്‍ജെന്‍സി റൂമിലേക്ക്‌ പഞ്ഞെത്ത്തിയപ്പോള്‍ അലറി മറിയുന്ന തിരമാലകളെക്കാള്‍ കലുഷിതമായിരുന്നു അവളുടെ മനസ്സ്.....


ഐ അം ക്രിസ്'സ വൈഫ്‌... .വാട്ട്‌ ഹാപ്പെനെദ് ടു ഹിം ? വെയെര്‍ ഈസ്‌ ഹി? മുന്നില്‍ക്കണ്ട വെളുത്ത കോട്ടുധരിച്ച ഡോക്ടറോട് അവള്‍ ഒറ്റ ശ്വാസത്തില്‍ ചോദിച്ചു.. ..

ഓ .....ക്രിസ് , ഹി ഈസ്‌ ട്രഗ്ഗെട്, ആന്‍ഡ്‌ ഈസ്‌ വെരി സീരിയസ്. വി മൂവ്ട് ഹിം ടു ഐ.സി.യു." ഡോക്ടറുടെ മറുപടി.

തൊട്ടു മുന്നില്‍ കണ്ട എലിവേറ്റരില്‍ കയറി ,ഐ.സി.യു.ബോര്‍ഡ് ലക്ഷ്യമാക്കി നീങ്ങി...

പിന്നത്തെ ഒരാഴ്ച്ച ജീവന്‍ മരണ പോരാട്ടമായിരുന്നു.അവസാനം ഡിസച്ച്ചാര്‍ജു ചെയ്തു വീട്ടില്‍ കൊണ്ടുപോകുമ്പോള്‍ അവള്‍ മനസ്സില്‍ വിചാരിച്ചു.ഈ പോക്ക് ശരിയല്ല. ഇതവസാനിപ്പിക്കണം.

വീട്ടില്‍ തിരിച്ചെത്തിയ അവള്‍ ഇതിനെക്കുറിച്ച്ചു സംസാരിച്ചു. അത് കേള്‍ക്കാന്‍ ഇഷ്ട്ടമില്ലാത്ത്തത് പോലെ അയാളിറങ്ങിപ്പോയി.

അഴ്ച്ച്ചകള്‍ കടന്നു പോയി. അവള്‍ കാത്തിരുന്നു. ആ കാത്തിരുപ്പ് വ്യര്‍ത്തമാണെന്ന് പതിയെപ്പതിയെ അവള്‍ക്കു മനസ്സിലായി....അങ്ങനെയിരിക്കുമ്പോള്‍ ആണ് അവള്‍ക്കു ആ ലെറ്റര്‍ കിട്ടുന്നത്. ആകാംഷയോടെ അത് തുറന്നു നോക്കി .....പിരിയാനുള്ള വക്കീല്‍ നോട്ടിസ് ആണ്.വായിച്ചു തീര്‍ന്നപ്പോള്‍ ക്യാത്തിയുടെ മനസ്സിടറി, കൈകള്‍ വിറച്ചു....വിവാഹം കഴിഞ്ഞിട്ട് കഷ്ട്ടിച്ച്ചു ഒരു വര്‍ഷമേ ആകുന്നുള്ളൂ.

x x x


കഥയുടെ അവസാന ഭാഗം കിട്ടിയ ആശ്വാസത്തില്‍ കഥാകൃത്ത്‌ പേന കൈയിലെടുത്തു.ഇനി ഈ കഥ തുടരുന്നതില്‍ ഒരര്ത്തവും ഇല്ലെന്നു അവള്‍ക്കു തോന്നി.അല്ലേലും താനിനി എങ്ങനെയെല്ലാം ഈ കഥ അവസാനിപ്പിക്കാന്‍ ശ്രമിച്ചാലും വിധിയുടെ വിളയാട്ടത്തെ ചെറുക്കാന്‍ ക്യാത്തിക്ക് കഴിയണമെന്നില്ല.



അവള്‍ ബെഡ് ലാമ്പിന്റെ പ്രകാശം കൂട്ടി വെച്ചു.മേശപ്പുറത്തിരുന്ന കടലാസ്സ്‌ എടുത്തു സ്വത ശൈലിയില്‍ പേരെഴുതി. കത്രീന ......അടിയില്‍ ഒരു വരയും. പിന്നെ അത് കവറിലിട്ടു മേശപ്പുറത്തു വച്ച്. നാളത്തെ മെയിലില്‍ വിടാന്‍.



ബെഡ് ലാമ്പ് അണച്ച് കട്ടിലിലേക്ക് കിടന്നപ്പോള്‍ അവളുടെ മനസ്സ് ശാന്തമായിരുന്നു....തിരയില്ലാത്ത നടുക്കടല്‍ പോലെ.

8 comments:

  1. കത്രീനകൊച്ചിന്‍റെ കഥയാണോ ? നന്നായിടുണ്ട് നല്ല ആശയം .......പെട്ടെന്ന് തീര്‍ന്നത് പോലെ ഒരു ദഹന കേടു തോന്നുന്നു .....ആശംസകള്‍ [വേര്‍ഡ്‌ വേരിഫികേശന്‍ മാറ്റുമോ ?]

    ReplyDelete
  2. അതെ നമ്മുടെ കത്രീന കൊച്ചിന്റെ കഥ....വായിച്ചതിനും, അഭിപ്രായത്തിനും നന്ദി.....കഥ കുറച്ചു കൂടി നീട്ടാമായിരുന്നു അല്ലെ?...അടുത്ത പ്രാവശ്യം ആകട്ടെ....

    വേര്‍ഡ്‌ വെരിഫികേഷന്‍ ??????

    ReplyDelete
  3. അന്റൊസിനു നന്ദി....വന്നതിനും, അഭിപ്രായത്തിനും.......

    ReplyDelete
  4. കൊച്ചു കഥ നന്നായി ... ഇവിടെ അഡ്മിഷന്‍ വാങ്ങി പോകുന്നു
    വീണ്ടും വരാം

    ReplyDelete
    Replies
    1. ഒരുപാട് നന്ദി മാഷേ......വന്നതിനും ,വായിച്ചതിനും ,അഭിപ്രായത്തിനും.....

      Delete
  5. ചെറുതാണെങ്കിലും വളരെ നന്നായിട്ടുണ്ട്!
    വിവാഹ ബന്ധങ്ങള്‍ക്ക് യാതൊരു ഗ്യാരണ്ടിയുമില്ലാതായിരിയ്ക്കുന്നു..
    ആത്മാര്‍ത്ഥതയ്ക്കോ, സ്നേഹത്തിനോ, സമര്‍പ്പണത്തിനോ വിലയില്ലാത്ത കാലം!
    നന്നായി കഥ പറഞ്ഞു..

    ReplyDelete
    Replies
    1. വിവാഹ ബന്ധങ്ങള്‍ക്ക് ഒരു വിലയുമില്ല.....പേരിനു മാത്രം വിവാഹം കഴിക്കുന്നു....പിന്നെ ഈസി ആയി അത് വലിച്ചെറിയുന്നു....കാലത്തിന്റെ പേക്കൂത്തുകളില്‍ ചിലത്...

      അഭിപ്രായത്തിനു ഒരുപാടൊരുപാട് നന്ദി കൊച്ചുമുതലാളി

      Delete