എന്‍ മുടിയിഴകള്‍ കറുപ്പ്
എന്‍ തൊലിയുടെ
നിറവും കറുപ്പ്
ഞാന്‍ അണിയുന്നതോ
കറുത്ത വസ്ത്രങ്ങള്‍
വെന്മനം മറയ്ക്കുന്ന
രൌദ്രയാം കറുപ്പ്
കണ്ണടച്ചാല്‍ തെളിയും
സ്വപ്ന മുകുളങ്ങള്‍ക്കും
കണ്‍ മുന്നിലെത്തുന്ന
സമയരഥത്തിനും കറുപ്പ്
ചോദിച്ചു ഞാന്‍ സ്വയം
നീയെന്തിനു രമിക്കുന്നു
അര്‍ത്ഥമില്ലാത്തയീ
കറുപ്പിനെ?,
ഉത്തരം കണ്ടെത്തിയോടുവില്‍
നിശ്ചലമാം എന്‍ ശരീരം
കെട്ടിപ്പിടിച്ചാരോ
പൊട്ടിക്കരഞ്ഞപ്പോള്‍..
ആശംസകള്‍......
ReplyDeleteനന്ദി മാഷേ ....
ReplyDeleteആകെക്കൂടി ഒരു വിഷാദമയമാണല്ലോ കവിത!
ReplyDeleteഒന്നിലും ഒരു പ്രതീക്ഷയില്ലാതെ ഇരുളില്‍ മറയാന്‍ കൊതിയ്ക്കുന്ന ഒരവസ്ഥ..
“ശൂന്യതയിലേയ്ക്കിനി എത്രദൂരം?
മലയും, കാടും, കടലും കഴിഞ്ഞ്
മഞ്ഞിന്‍ താഴ്വരയ്ക്കുമപ്പുറത്ത്
മണല്‍കരിഞ്ഞ നാടിനുമപ്പുറത്ത്
മാനവും, ഭൂമിയും
കയ്യും മെയ്യും മറന്ന്
ഒന്നായ് കിടക്കും തീരം...
ശൂന്യതയിലേയ്ക്കിനി ഒരു നാഴികമാത്രം!”
...:))))
Delete