Total Pageviews

Friday, March 30, 2012

സന്ധ്യ





സന്ധ്യ സുന്ദരിയത്രെ,
കവികള്‍, കവയിത്രികള്‍
വിജ്ജാന പണ്ഡിതപാമരഗണങ്ങള്‍
വര്‍ണ്ണിച്ചീ നനുത്ത സന്ധ്യയെ..

സായാഹ്നവര്‍ണ്ണരാജികള്‍ തന്‍ പ്രഭാവം
കാണാതെ പായുന്ന വെള്ളിക്കീറുകള്‍
അസൂയാലുക്കളെന്നോര്‍ക്കെ
നിശയുടെ ഘോരമുഖത്തിലൂടെ
ഒലിച്ചിറങ്ങിയ രക്തച്ച്ചാലുകള്‍
തണുത്തുറഞ്ഞ സിരകള്‍ക്ക്
മൂക സാക്ഷിയായ് മാറിയപ്പോള്‍
പൊരുളറിഞ്ഞു മുകിലിന്നാത്മഗതം..

ഇരിട്ടിലൂടടുക്കുന്ന വന്യമുരള്‍ച്ചകള്‍
ഉടഞ്ഞു വീഴുന്ന വെണ്ണക്കല്ലുകള്‍
രാപ്പാടികള്‍ തന്‍ നേര്‍ന്ന കുറുകല്‍
ആളിക്കത്തുന്ന തീപ്പന്തങ്ങളാല്‍
കരിഞ്ഞു വീഴുന്ന ഈയാംപാറ്റകള്‍
വിശുദ്ധാത്മാക്കളെന്നു പറഞ്ഞവര്‍
ഇരുട്ടിന്റെ ആത്മ സുഹൃത്തുക്കള്‍ ..

എന്നിട്ടും സന്ധ്യ സുന്ദരിയത്രെ
ജീവശലഭങ്ങളെ നികൃഷ്ടമായ് കൊയ്ത
നെറിയില്ലാ തമസ്സിനെ കാമിച്ച
ഇവള്‍ എങ്ങനെ സുന്ദരിയാവും??
 














8 comments:

  1. എന്റെ സന്ധ്യ സുന്ദരിയാ.. ഹും

    ReplyDelete
  2. സര്‍വാംഗസുന്ദരിസന്ധ്യ
    പക്ഷെ കവിത വായിച്ചപ്പോള്‍ കവിതയും സുന്ദരം

    ReplyDelete
  3. പകല്‍ വെളിച്ചത്തില്‍ വെളുക്കെ ചിരിയ്ക്കുകയും,ഇരവിന്റെ മറവില്‍ കാമാര്‍ത്തിപൂണ്ട് ആര്‍ത്തട്ടഹസിയ്ക്കുകയും ചെയ്യുന്ന ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളുടെ പേക്കൂത്തുകള്‍ കാണുമ്പോള്‍ സന്ധ്യയും പൊട്ടിക്കരഞ്ഞിരിയ്ക്കാം.. ഒടുവില്‍ നെടുങ്ങനെ വിറങ്ങലിച്ചിരുന്നിരിയ്ക്കാം.. പകല്‍ ഇരവിനെ കാമിച്ചൊന്നാകുന്ന യാമം മറ്റുപലര്‍ക്കും പലതും നഷ്ടപ്പെടുന്നു!

    നല്ല ആശയം..!
    ആശംസകള്‍ സുഹൃത്തേ..
    ശുഭദിനം!

    ReplyDelete
    Replies
    1. ഈ സന്ധ്യ സുന്ദരിയായി തന്നെ എന്നും ഇരിക്കട്ടെ....സന്ധ്യായാമങ്ങള്‍ ആര്‍ക്കും ഒന്നും നഷ്ടപ്പെടുത്താതിരിക്കട്ടെ..........

      നന്ദി കൊച്ചുമുതലാളി.....

      Delete
  4. സന്ധ്യകള്‍ സുന്ദരി ആയിരിക്കട്ടെ ... നന്നായി ..ആശംസകള്‍

    ReplyDelete