Total Pageviews

Thursday, May 15, 2014

കരുണ




കരുണയൊന്നില്ല ഭൂവിൽ മനുജന്
കരുണതൻ ഭാഷയുമന്യം
ജാഡ, ക്രോധ, സ്പര്ധകൾ
ഘോരതപത്തിൻ ഭാവങ്ങൾ

ലാളിച്ചു പെറ്റു പോറ്റിയ
കൈകളിൻ വാടിയ ഞരമ്പുകൾ
വറ്റിയ,കണ്ഠനയനങ്ങൾ
തേടാനാർക്കുമിന്നില്ല തെല്ലും നേരം

കൂര്ത്തു വളഞ്ഞ ദ്രംഷ്ടകൾ
കുത്തിയിറക്കി,കശക്കി
ഊറ്റിക്കുടിക്കും നിന് അവസാന
തുള്ളി രക്തവും രൂക്ഷമായ്

കാലപ്രവാഹത്തിലോടിമറയുന്ന
മായാമരീചികയല്ലീ ജീവിതം
കമനീയകാന്തി തൻ നികുന്ജങ്ങൾ
ഷിപ്രായുസ്സിൻ സ്മാരകങ്ങൾ

കണ്ണീർക്കണങ്ങൾ തൻ ഭാരവും പേറി
വാടിവീഴുന്നോരോ പുലരിയും
ക്ഷണികമീലോകത്തിൽ കണി കാണാനില്ല
കരുണതൻ ശീതളപുഷ്പം

ബാല്യ,കൗമാര, യൌവനവും ശൂന്യം
കരുണതൻ ദീപമണഞാൽ
ഭിക്ഷ തേടിയായുരാന്ത്യം
സ്മൃതി മണ്ഡപത്തിലലിയും



4 comments:

  1. കരുണ വറ്റിയ മനസ്സുകളുടെ ലോകം.ഇതില്‍ ഇന്നത്തെ ജീവിതചിത്രങ്ങള്‍

    ReplyDelete
  2. ന ല്ലൊരു കവിത


    ശുഭാശംസകൾ.....

    ReplyDelete
  3. നന്നായി എഴുതി

    ReplyDelete
  4. നന്ദി സുഹൃത്തുക്കളെ..... അഭിപ്രായങ്ങൾക്ക്......

    ReplyDelete