Total Pageviews

Saturday, February 4, 2012

പേറ്റുനോവ്‌










ഉരുത്തിരിഞ്ഞു നീ എന്‍ ,
ഗര്‍ഭ പാത്രത്തിനടിയില്‍
കാല്‍പ്പനികതയുടെ കാവ്യമന്ത്രണം
നെഞ്ചിനുള്ളിലൊരു നെരിപ്പോടായി
നീ വളരുമ്പോള്‍ എന്നില്‍
നിറയുന്ന നോവുകള്‍
അലയുന്ന സ്വപ്‌നങ്ങള്‍
പുകയുന്ന ചിന്തകള്‍...
ഊട്ടി വളര്‍ത്തി നിന്നെ ഞാന്‍
എന്നിലെ ചോര തന്‍ നീരിനാല്‍
ജലകണങ്ങള്‍ക്കായ് ദാഹിച്ചു
കണ്ടെത്ത്തിയില്ലൊരു
കാട്ടരുവി പോലും..
മഴയെ കാമിക്കും വേഴാമ്പലായ്
ഇറ്റിറ്റു വീഴും പനിനീര്‍ കണങ്ങള്‍
ഒപ്പിയെടുത്തെന്‍ തൂലികാ യന്ത്രം
കിതച്ചു വലിച്ചു മുന്നോട്ടു നീങ്ങി
എന്നുടെ ഹൃദയ സ്പന്ദനങ്ങള്‍
സ്തംബിച്ച്ചിടെക്കെന്നോ നിര്‍ദ്ദയം
വാക്കുകള്‍ക്കായ്‌ ഞാന്‍
പരതിയപ്പോള്‍..
ഒടുവില്‍ ഞാനറിഞ്ഞാ
പേറ്റു നോവിന്‍ ഭാരം
എന്നില്‍ വളര്‍ന്ന ആ ശകലം
പുറം ലോകം കണ്ടനാള്‍.

Wednesday, February 1, 2012

കടപ്പാടുകള്‍



ജനിച്ചുവീണ നാള്‍ മുതല്‍
മനുഷ്യനാവര്ത്തിക്കുന്നു
ഒടുങ്ങാത്തയീ കടപ്പാടുകള്‍ തന്‍
നീറുന്ന കണക്കുകള്‍.

പെറ്റവരേക്കാള്‍ കടപ്പാട്
പോറ്റിയവരോട്
പെറ്റമ്മ തന്‍ നിസ്സഹായ
ജല്‍പ്പനങ്ങള്‍ക്കെന്തു വില

പിന്നീടെത്തിയവരെല്ലാം
കടപ്പാടിന്‍ കണക്കു കൊണ്ട്
നോക്കി നിന്ന കടപ്പാട്
ഉപദേശങ്ങള്‍ക്കും ,
സഹതാപത്തിനും കടപ്പാട്

കണക്കും,കടപ്പാടുകളും
പൂരകങ്ങള്‍ എന്ന് കണക്കു സാര്‍
കണക്കില്ലെങ്കില്‍ കടപ്പാടില്ലെന്നു
കണക്കു ക്ലാസ്സിലെ മണ്ടനും..

കണക്കിലെഴുതിയ കടപ്പാടുകള്‍
എന്നും ഊര്‍ജമായെന്നു
ഊര്‍ജതന്ത്രം ടീച്ചര്‍
അടിവരയിട്ടാവര്ത്തിച്ച്ചു

ഇടയിലെപ്പോഴോ
അഥിതികളായെത്തി
ആള്‍ക്കൂട്ടത്തില്‍
നിന്നോരുപാടുപേര്‍

ഒന്ന് മാത്രം സാമ്യം
ഗണമേതായാലും
മറന്നില്ലാരും കുത്തിക്കുറിക്കുവാന്‍
കടപ്പാടിന്‍ കണക്കുപുസ്തകം