വരുമെന്ന് കരുതി ഞാന്‍
കാത്തിരിക്കുന്നു നിന്‍
സ്മരണകള്‍ പൂക്കും
നിറമുള്ള സ്വപ്‌നങ്ങള്‍ തീര്‍ത്ത
വെണ്‍ മണ്‍്ചലിനരികെ..
അടരുന്ന പൂക്കള്‍തന്‍
കൊഴിയുന്ന ദളങ്ങള്‍
പകരുന്ന ഭയകണങ്ങളാല്‍
അന്യമാകുന്നു എന്‍ നിദ്ര..
ഉടഞ്ഞ കുപ്പിവള തുണ്ടുകള്‍,
അഴിഞ്ഞു വീണ കാല്‍ത്തളകല്‍
അലക്ഷ്യമായ് കൂട്ടിവച്ചു
ഞാനെന്‍ ആത്മക്ഷതങ്ങള്‍ക്ക്
സാക്ഷിയായി...
ഒരിക്കല്‍ നീ തന്നയെന്‍
മുദ്രകളോരോനാള്‍,
തെളിയുന്നതു നീ
അറിയുന്നുണ്ടോ?
ഭയമുന്ടെനിക്കൊര്‍ത്താല്‍
മറയുമോ നിന്‍ രൂപം
ഉരുളുന്ന ചക്രത്തിന്‍
വേഗതയില്‍..
അറിയാമെനിക്കെന്നും നിന്‍
നിഴല്‍ ദൂരെന്നെന്നു
കരുതി ഞാനിരിക്കുന്നു
ദിനവുമെണ്ണി..
കാലങ്ങള്‍ മാറ്റാത്തയീ
കാത്ത്തിരുപ്പിനന്ത്യം
ശൂന്യമാവല്ലേയെ-
ന്നാശിക്കുന്നേന്‍മനം
വ്യര്‍ത്ഥമായി.
ആദ്യ വരികളുടെ ചാരുതയും ഒതുക്കവും അവസാനം വരെ കൊണ്ടെത്തിച്ചില്ല.കാത്തിരിപ്പിന്റെ വിഭിന്ന ഭാവങ്ങള്‍ വരച്ചിട്ട വരികളെല്ലാം നന്നായി.
ReplyDeleteനന്ദി മാഷേ......തുറന്ന അഭിപ്രായത്തിനു....
Deleteഅടരുന്ന പൂക്കള്‍തന്‍
ReplyDeleteകൊഴിയുന്ന ദളങ്ങള്‍
പകരുന്ന ഭയകണങ്ങളാല്‍
അന്യമാകുന്നു എന്‍ നിദ്ര..
ഞാന്‍ ഈ കവിത പല ആവര്‍ത്തി വായിച്ചു.
ഇവിടെ വന്നുപോയ പാദമുദ്രകള്‍ കാണാതായപ്പോള്‍ വിഷമം തോന്നി. ഉഗ്രന്‍.
ഒരു വിയോജിപ്പ്
അര്‍ത്ഥം അനര്‍ത്ഥമായ്
തീരാതിരുന്നെങ്കില്‍
അക്ഷരത്തെറ്റുകള്‍
ഏറാതിരുന്നെങ്കില്‍......., ..... ഇത് ഒരു സിനിമാപ്പാട്ടിന്റെ ഓര്‍മ്മയുണര്‍ത്തുന്നു.
ARTHAM ANARTHAMAAY MAARAATHIRUNNAL AKSHARA THETTUKAL VARUTHTHATHIRUNNAAL .......
മനസ്സിന്റെ ആഴങ്ങളില്‍ അറിയാതെ പതിഞ്ഞു പോയ ചില വാക്കുകള്‍ ആകാം ...പറഞ്ഞു തന്നതിന് നന്ദി...ആ വരികള്‍ ഒഴിവാക്കിയിട്ടുണ്ട്....
ReplyDeleteസ്നേഹാശംസകള്‍...
ReplyDeletethank you khaadu...
Deleteകാത്തിരിപ്പൊറ്റയ്ക്ക് കാതോര്‍ത്തിരിയ്ക്കുന്നു
ReplyDeleteകാത്തിരിപ്പൊറ്റയ്ക്ക് കണ്‍പാര്‍ത്തിരിയ്ക്കുന്നു..
നന്നായിട്ടുണ്ട് കവിത..
കാത്തിരുപ്പ് ഒരു സുഖമാണ്....ചിലപ്പോള്‍ അത് മരണം വരെ നീളാം....വ്യര്‍ത്ഥമാണെന്ന് അറിയാമെങ്കിലും ചിലപ്പോള്‍ നമ്മള്‍ കാത്തിരിക്കും...
DeleteThanks kochumuthalali..!