Total Pageviews

Tuesday, December 20, 2011

അക്ഷരങ്ങള്‍


അക്ഷരങ്ങളാനെന്റെ
നിത്യ വഴികാട്ടി
എന്നിലെ സത്യത്തിന്‍
നല്‍ പൊരുളും

നേടിത്തന്നവയെന്‍
ജീവിത സ്വപ്‌നങ്ങള്‍
കേള്‍ക്കുവാനീണം
നിറയും കവിതകള്‍

ആദ്യമായ് പൊന്‍ വിരല്‍
മണ്ണിലെഴുതിച്ച്ചപ്പോള്‍
നൊന്തെന്നു ഞാനും
ഇല്ലെന്നെന്‍ മുത്തശ്ശനും

വാതിലിന്‍ പിന്നിലായ്
സ്ഥാനമുറപ്പിച്ച
മുത്തശ്ശിയും കൂടി
ഇല്ലെന്നുറപ്പാക്കാന്‍

അലറിക്കരഞ്ഞു ഞാന്‍
ശോകവും , രൌദ്രവും
എന്നിലെ കുഞ്ഞിന്റെ
രൂപങ്ങളായി

പേനപിടിച്ചനാള്‍
അറിഞ്ഞു ഞാനെന്‍
മണ്ണിലെഴുത്തിന്റെ

പൊന്നുവില

ഓര്‍ത്തു ഞാനന്നെന്‍
കാര്നവന്മാരെയും
എന്നെ ഞാനാക്കി മാറ്റിയ
ഗുരുഭൂതഗണത്തെയും

പിന്നീടങ്ങ്‌ ഞാന്‍
നടന്നങ്ങോരുപാട്
സംഭ്രമിക്കാനൊട്ടും

നേരമില്ലാതെ

മറന്നില്ലയെങ്കിലുമെന്‍

അക്ഷരക്കൂട്ടരെ
എന്നിലെ നേട്ടങ്ങള്‍ തന്‍
കാരണക്കാരവര്‍..

5 comments:

  1. മനോഹരമായി....
    അക്ഷരതെറ്റുകള്‍ ശ്രദ്ദിക്കുമല്ലോ?

    ReplyDelete
  2. നന്നായിട്ടുണ്ട്.... ഇനിയും ധാരാളം എഴുതണം.... പുതിയ രചനകള്‍ക്കായി കാത്തിരിക്കുന്നു.

    ReplyDelete
  3. പൊട്ടന്‍ ആന്‍ഡ്‌ ബെറ്റ്സി, അഭിപ്രായങ്ങള്‍ക്ക് ഒരുപാട് നന്ദി...

    ReplyDelete
  4. കവിത നന്നായി ഇണങ്ങുന്നുണ്ട് ബ്ലസ്സിയ്ക്ക്!
    “അക്ഷരം ആയൂധമാണ്” എന്ന് നമ്മള്‍ പഠിച്ചിട്ടില്ലേ..!
    മനോഹരങ്ങളായ അക്ഷരങ്ങളിലൂടെ ഇനിയും ചേതോഹരമായ കവിതകള്‍ പിറക്കട്ടെ!
    എല്ലാവിധ ഭാവുകങ്ങളും നേരുന്നു..!

    അക്ഷരതെറ്റുകള്‍ ശ്രദ്ധിയ്ക്കുക! കവിതയുടെ തുടക്കത്തില്‍ തന്നെ “അക്ഷരങ്ങളാണെന്റെ” എന്നതിന് “അക്ഷരങ്ങളാനെന്റെ” എന്നാണ് എഴുതിയിരിയ്ക്കുന്നത്.

    ReplyDelete
    Replies
    1. അക്ഷരങ്ങള്‍ കൊണ്ട് നേടിയ നേട്ടങ്ങള്‍ മാത്രമേ ഈ ലോകത്ത് ശാശ്വതമായുള്ളൂ.

      നന്ദി കൊച്ചുമുതലാളി....അക്ഷരത്തെറ്റുകള്‍ തീര്‍ച്ചയായും ശ്രദ്ധിക്കാം...

      Delete