Total Pageviews

Thursday, November 10, 2011

വേഷങ്ങള്‍




ആടി തിമിര്‍ക്കുന്ന വേഷങ്ങള്‍
ജീവിതാരാമത്തിന്‍ വേദിയിങ്കല്‍
നൂറുണ്ട്‌ വേഷങ്ങള്‍ എന്നാല്‍
നേടുന്നതെല്ലാം നൈമിഷ്യം

വര്‍ണ്ണശോഭയാല്‍ എന്നും
ഊഷ്മളമാകുമരങ്ങു
തീരില്ലയെന്നോര്‍ക്കും മര്‍ത്യന്‍
ഭോഷനാനെന്നത് സത്യം

മാറി മാറി രസിക്കുന്ന
വിഭിന്ന വേഷപ്പകര്‍ച്ചകള്‍
ആട മാറ്റിയാലോ വെറും
കീടമാണെന്നത് സാരം

കണ്ടുമുട്ടുന്നവരെല്ലാമെന്നും
കൂടെയുണ്ടാകുമെന്നോര്‍ക്കും
മാഞ്ഞുപോകുമവരെല്ലാം
മഞ്ഞു തുള്ളി കണക്കെ.

വഴിയിലെല്ലാം പാന്ഥര്‍
ലക്ഷ്യമില്ലാതലയുന്നു
തങ്ങുന്നിടെക്കെന്നോ മാറ്റുവാന്‍
അന്ധ വിഹാരത്തിനാലസ്യം

പുത്രിയായ്,ചേച്ചിയായ്‌,അമ്മയായ്‌
മാറുമ്പോള്‍ ഞാനറിയുന്നു
ദൂരെയല്ല എന്‍ നരകള്‍
സദ്യമാവില്ലത് തടയാന്‍

ഈറനണിയും മിഴികള്‍ക്ക്
കാഴ്ചകള്‍ മങ്ങിതുടങ്ങും
കണ്ടു മടുത്തൊരു മാനസം
വിങ്ങാന്‍ പോലും മറന്നേക്കാം

ജന്മജന്മാന്ധരങ്ങള്‍ തന്‍ പുണ്യം
മാത്രമാം നിന്നുടെ നേട്ടം
വിസ്മരിച്ച്ചീടായ്കയെന്നാല്‍
നേടിടും ആനന്ദ വിശ്രമം.

2 comments:

  1. വേഷങ്ങള്‍ ജന്മങ്ങള്‍ വേഷം മാറാന്‍ നിമിഷങ്ങള്‍.. അല്ലേ ബ്ലസ്സി..
    ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാമനുഷ്യരും അണിയറയില്‍ ആടിക്കൊണ്ടിരിയ്ക്കുന്നു..!

    ശുഭദിനം!

    ReplyDelete
    Replies
    1. വേഷങ്ങള്‍ സിനിമയിലെ മനോഹരമായ പാട്ട് ....അതിലെ ഓരോ വരികളും ,അര്‍ത്ഥവത്താണ്.....വേഷങ്ങള്‍ അഴിച്ചുവെക്കുന്ന ആ നേരം മനുഷ്യന്‍ അറിയും കഴിഞ്ഞു പോയതെല്ലാം മിഥ്യ എന്ന്...പക്ഷെ അപ്പോഴേക്കും അരങ്ങൊഴിഞ്ഞിരിക്കും...
      നന്ദി മാഷേ...

      Delete