Total Pageviews

Friday, June 1, 2012

തെരുവിന്‍റെ രോദനം


ഇത് ഞങ്ങള്‍ തന്‍
ആത്മരോദനം
സ്വപ്നങ്ങളില്ലാത്ത,
പ്രതീക്ഷയില്ലാത്ത,
വിശപ്പിന്‍ വിളി മാത്രം
കാതില്‍ മുഴങ്ങുന്ന
നിര്‍വികാരത
നക്കിത്തുടച്ച,
ലക്ഷ്യമൊഴിഞ്ഞ,
മോഹങ്ങളില്ലാത്ത
കത്തിയെരിയുന്ന
നേര്‍ത്ത രോദനം..
പാതിമുറിഞ്ഞ 
സൂര്യകിരണങ്ങള്‍
നെടുവീര്‍പ്പിലമരുന്ന
രാത്രിതന്‍ നോവുകള്‍
വറ്റിയൊഴുകുന്ന
നയനാരുവികള്‍,
വിലയിടിഞ്ഞ
കുഞ്ഞു ജീവിതങ്ങള്‍..
വസന്തവും, ശിശിരവും,
തണലും,നിറങ്ങളും
ഒരു ചാണ്‍ വയറിന്‍
വിളിയാല്‍ മറയുന്ന
വര്‍ണ്ണമില്ലാ ചിത്രങ്ങള്‍..
ജനിപ്പിച്ച നേരത്തെ
പഴിക്കുന്ന തായും
ഒടുവിലെറിഞ്ഞു
തെരുവിന്റെ മണ്ണില്‍..
തെരുവിന്റെ മക്കളെ-
ന്നോമനപ്പേരില്‍  
അന്നം നിഷേധിച്ച
ഭാഗ്യഹീനര്‍ ഇവര്‍..

2 comments:

  1. ഏതൊരു വ്യക്തിയെ സംബന്ധിച്ചും അവന്റെ പ്രാഥമിക ആവശ്യങ്ങളായ ആഹാരം, വസ്ത്രം, ഉറക്കം ഇവയായിരിയ്ക്കും ജീവിയ്ക്കുവാന്‍ വേണ്ടി ഏറ്റവും കൂടുതല്‍ സ്വാധീനിയ്ക്കുന്നത്. പാതിവയര്‍ നിറയുമ്പോഴായിരിയ്ക്കും മുഴുവയറിന് വേണ്ടി സ്വപ്നം കാണുക. ഒരു തരത്തില്‍ നമ്മുടെ ഈ സമൂഹമല്ലേ തെരുവിന്റെ മക്കളെ സൃഷ്ടിയ്ക്കുന്നത്. വിശപ്പിന്റെ മേല്‍ മുഴുവയര്‍ നിറഞ്ഞവന്റെ രാത്രിയുടെ മറവിലുള്ള അധിനിവേശം..

    കവിത ഇഷ്ടമായി.
    ആശംസകള്‍!

    ReplyDelete
  2. ഭാഗ്യമുള്ളവര്‍ ഷെയര്‍ ചെയ്യുമ്പോള്‍ നിര്‍ഭാഗ്യമുള്ളവര്‍ കുറഞ്ഞു വരുമല്ലോ

    ReplyDelete