Total Pageviews

Saturday, February 4, 2012

പേറ്റുനോവ്‌










ഉരുത്തിരിഞ്ഞു നീ എന്‍ ,
ഗര്‍ഭ പാത്രത്തിനടിയില്‍
കാല്‍പ്പനികതയുടെ കാവ്യമന്ത്രണം
നെഞ്ചിനുള്ളിലൊരു നെരിപ്പോടായി
നീ വളരുമ്പോള്‍ എന്നില്‍
നിറയുന്ന നോവുകള്‍
അലയുന്ന സ്വപ്‌നങ്ങള്‍
പുകയുന്ന ചിന്തകള്‍...
ഊട്ടി വളര്‍ത്തി നിന്നെ ഞാന്‍
എന്നിലെ ചോര തന്‍ നീരിനാല്‍
ജലകണങ്ങള്‍ക്കായ് ദാഹിച്ചു
കണ്ടെത്ത്തിയില്ലൊരു
കാട്ടരുവി പോലും..
മഴയെ കാമിക്കും വേഴാമ്പലായ്
ഇറ്റിറ്റു വീഴും പനിനീര്‍ കണങ്ങള്‍
ഒപ്പിയെടുത്തെന്‍ തൂലികാ യന്ത്രം
കിതച്ചു വലിച്ചു മുന്നോട്ടു നീങ്ങി
എന്നുടെ ഹൃദയ സ്പന്ദനങ്ങള്‍
സ്തംബിച്ച്ചിടെക്കെന്നോ നിര്‍ദ്ദയം
വാക്കുകള്‍ക്കായ്‌ ഞാന്‍
പരതിയപ്പോള്‍..
ഒടുവില്‍ ഞാനറിഞ്ഞാ
പേറ്റു നോവിന്‍ ഭാരം
എന്നില്‍ വളര്‍ന്ന ആ ശകലം
പുറം ലോകം കണ്ടനാള്‍.

14 comments:

  1. ഒരു തരി മാത്രം മതി വളര്‍ന്നൊരു കാവ്യമാകാന്‍..
    പക്ഷെ, അതിനാണ് വിഷമം അല്ലേ?

    അതിലും ഒരു കവിത ജനിച്ചു ഇവിടെ :)
    അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. ആ തരിയിലെക്കുള്ള പ്രയാണം, പിന്നെ അതിനെ രൂപപ്പെടുത്താനുള്ള പ്രയത്നം ......നന്ദി നിശാസുരഭി...

      Delete
    2. നിശാസുരഭിയുടെ പറയാന്‍ ബാക്കിയുള്ളത് കവിത ഓപ്പണ്‍ ചെയ്യാന്‍ പറ്റുന്നില്ലല്ലോ......എന്ത് പറ്റി??

      Delete
  2. എന്നുടെ ഹൃദയ സ്പന്ദനങ്ങള്‍
    സ്തംബിച്ച്ചിടെക്കെന്നോ നിര്‍ദ്ദയം
    വാക്കുകള്‍ക്കായ്‌ ഞാന്‍
    പരതിയപ്പോള്‍.. ആശംസകള്‍ ..നന്നായി

    ReplyDelete
    Replies
    1. നന്ദി മാഷേ,വന്നതിനും,അഭിപ്രായത്തിനും....

      Delete
  3. ഞാന്‍ എന്റെ അമ്മയെയാണ് കൂടുതല്‍ ഇഷ്ട്ട പെടുന്നത് അത് കൊണ്ട് തന്നെ ഈ കവിത എനിക്ക് ഒരു പാടിഷ്ട്ടമായി

    ReplyDelete
  4. പ്രിയപ്പെട്ട ബ്ലെസി,
    നല്ല വരികള്‍...എഴുതണം ഇനിയും! ഒരു കവിത പിറന്നപ്പോള്‍ എന്താശ്വാസം,അല്ലെ?
    അഭിനന്ദനങ്ങള്‍ !
    സസ്നേഹം,
    അനു

    ReplyDelete
    Replies
    1. തീര്‍ച്ചയായും അനു.....വന്നതിനും,അഭിപ്രായത്തിനും ഒരുപാടൊരുപാട് നന്ദി......

      Delete
  5. കവിത നന്നായി... ഒത്തിരി ഇഷ്ട്ടപെട്ടൂ..... അടുത്തതിനായി കാത്തിരിക്കുന്നു....

    ReplyDelete
  6. അവസാനം പ്രസവിച്ചുവല്ലേ! പ്രസവവേദന കഴുത്തോളം മുട്ടിനില്‍ക്കുമമ്പോഴുള്ള പ്രസവം സുഖമമായിരിയ്ക്കും.. ഇനിയും ഉശിരന്‍ കാവ്യമക്കള്‍ പിറക്കട്ടെ.. ആശംസകള്‍!

    ReplyDelete
    Replies
    1. അതെ...നന്ദി കൊച്ചുമുതലാളി ....

      Delete