സന്ധ്യ സുന്ദരിയത്രെ,
കവികള്‍, കവയിത്രികള്‍
വിജ്ജാന പണ്ഡിതപാമരഗണങ്ങള്‍
വര്‍ണ്ണിച്ചീ നനുത്ത സന്ധ്യയെ..
സായാഹ്നവര്‍ണ്ണരാജികള്‍ തന്‍ പ്രഭാവം
കാണാതെ പായുന്ന വെള്ളിക്കീറുകള്‍
അസൂയാലുക്കളെന്നോര്‍ക്കെ
നിശയുടെ ഘോരമുഖത്തിലൂടെ
ഒലിച്ചിറങ്ങിയ രക്തച്ച്ചാലുകള്‍
തണുത്തുറഞ്ഞ സിരകള്‍ക്ക്
മൂക സാക്ഷിയായ് മാറിയപ്പോള്‍
പൊരുളറിഞ്ഞു മുകിലിന്നാത്മഗതം..
ഇരിട്ടിലൂടടുക്കുന്ന വന്യമുരള്‍ച്ചകള്‍
ഉടഞ്ഞു വീഴുന്ന വെണ്ണക്കല്ലുകള്‍
രാപ്പാടികള്‍ തന്‍ നേര്‍ന്ന കുറുകല്‍
ആളിക്കത്തുന്ന തീപ്പന്തങ്ങളാല്‍
കരിഞ്ഞു വീഴുന്ന ഈയാംപാറ്റകള്‍
വിശുദ്ധാത്മാക്കളെന്നു പറഞ്ഞവര്‍
ഇരുട്ടിന്റെ ആത്മ സുഹൃത്തുക്കള്‍ ..
എന്നിട്ടും സന്ധ്യ സുന്ദരിയത്രെ
ജീവശലഭങ്ങളെ നികൃഷ്ടമായ് കൊയ്ത
നെറിയില്ലാ തമസ്സിനെ കാമിച്ച
ഇവള്‍ എങ്ങനെ സുന്ദരിയാവും??
കവികള്‍, കവയിത്രികള്‍
വിജ്ജാന പണ്ഡിതപാമരഗണങ്ങള്‍
വര്‍ണ്ണിച്ചീ നനുത്ത സന്ധ്യയെ..
സായാഹ്നവര്‍ണ്ണരാജികള്‍ തന്‍ പ്രഭാവം
കാണാതെ പായുന്ന വെള്ളിക്കീറുകള്‍
അസൂയാലുക്കളെന്നോര്‍ക്കെ
നിശയുടെ ഘോരമുഖത്തിലൂടെ
ഒലിച്ചിറങ്ങിയ രക്തച്ച്ചാലുകള്‍
തണുത്തുറഞ്ഞ സിരകള്‍ക്ക്
മൂക സാക്ഷിയായ് മാറിയപ്പോള്‍
പൊരുളറിഞ്ഞു മുകിലിന്നാത്മഗതം..
ഇരിട്ടിലൂടടുക്കുന്ന വന്യമുരള്‍ച്ചകള്‍
ഉടഞ്ഞു വീഴുന്ന വെണ്ണക്കല്ലുകള്‍
രാപ്പാടികള്‍ തന്‍ നേര്‍ന്ന കുറുകല്‍
ആളിക്കത്തുന്ന തീപ്പന്തങ്ങളാല്‍
കരിഞ്ഞു വീഴുന്ന ഈയാംപാറ്റകള്‍
വിശുദ്ധാത്മാക്കളെന്നു പറഞ്ഞവര്‍
ഇരുട്ടിന്റെ ആത്മ സുഹൃത്തുക്കള്‍ ..
എന്നിട്ടും സന്ധ്യ സുന്ദരിയത്രെ
ജീവശലഭങ്ങളെ നികൃഷ്ടമായ് കൊയ്ത
നെറിയില്ലാ തമസ്സിനെ കാമിച്ച
ഇവള്‍ എങ്ങനെ സുന്ദരിയാവും??