ഉരുത്തിരിഞ്ഞു നീ എന്‍ ,
ഗര്‍ഭ പാത്രത്തിനടിയില്‍
കാല്‍പ്പനികതയുടെ കാവ്യമന്ത്രണം
നെഞ്ചിനുള്ളിലൊരു നെരിപ്പോടായി
നീ വളരുമ്പോള്‍ എന്നില്‍
നിറയുന്ന നോവുകള്‍
അലയുന്ന സ്വപ്‌നങ്ങള്‍
പുകയുന്ന ചിന്തകള്‍...
ഊട്ടി വളര്‍ത്തി നിന്നെ ഞാന്‍
എന്നിലെ ചോര തന്‍ നീരിനാല്‍
ജലകണങ്ങള്‍ക്കായ് ദാഹിച്ചു
കണ്ടെത്ത്തിയില്ലൊരു
കാട്ടരുവി പോലും..
മഴയെ കാമിക്കും വേഴാമ്പലായ്
ഇറ്റിറ്റു വീഴും പനിനീര്‍ കണങ്ങള്‍
ഒപ്പിയെടുത്തെന്‍ തൂലികാ യന്ത്രം
കിതച്ചു വലിച്ചു മുന്നോട്ടു നീങ്ങി
എന്നുടെ ഹൃദയ സ്പന്ദനങ്ങള്‍
സ്തംബിച്ച്ചിടെക്കെന്നോ നിര്‍ദ്ദയം
വാക്കുകള്‍ക്കായ് ഞാന്‍
പരതിയപ്പോള്‍..
ഒടുവില്‍ ഞാനറിഞ്ഞാ
പേറ്റു നോവിന്‍ ഭാരം
എന്നില്‍ വളര്‍ന്ന ആ ശകലം
പുറം ലോകം കണ്ടനാള്‍.