Total Pageviews

Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Thursday, May 22, 2014

ഭാഗ്യദോഷം







പൊന്നുഷസ്സിൽപ്പിറന്ന
പിഞ്ചു മേഘങ്ങളോടി
തിമിരം ബാധിച്ച
കാർമുകിൽക്കൂട്ടങ്ങളെ വിട്ടു
അമ്മയാം സന്ധ്യ തൻ
മടിയിലൊളിക്കാനായ്‌

ലോകവും, പാപവും
എന്തെന്നറിയാതെ
അഗ്നിപരീക്ഷ നടത്തും
ഈയ്യാംപാറ്റക്കൂട്ടങ്ങൾ
ഓരോന്നായി,
കൊഴിഞ്ഞു വീഴുന്നീ
കാമത്തിൻ കേടാതീയിൽ

ആവലാതികൾ വെറും
അർത്ഥശൂന്യമാം ശ്ലോകങ്ങൾ
സ്നേഹമെന്നതോ വെറും
കാറ്റിലാടുന്ന കോമരം..

മിഥ്യാഭിമാനങ്ങൾ
ബോധമില്ലായ്മകൾ
കൊയ്തെരിഞ്ഞെത്രയൊ
പിഞ്ചുപൂക്കളെയീ മണ്ണിൽ..
ഇന്നോളമെത്രയോ
പൊന്നു വിഗ്രഹങ്ങൾ
തെരുവുചാലിലുടഞ്ഞു വീണു?

തേങ്ങുന്ന ഹൃദയങ്ങൾ
നീറുന്ന, വേദന
പൊഴിയുന്ന
കണ്ണീർക്കണത്തിനെല്ലാം
കഥയുണ്ടൊരുപാടു ചൊല്ലാൻ

മാവുകൾ പൂത്തതും
മാമക സ്വപ്നവും
മാമരത്തോപ്പിലെ ഗന്ധവും...
മാനസ്സ കോവിലിൻ,
മഞ്ചലിലേറിയ,
മധുപാത്രത്തിലെ മധുഗീതവും...
മാദക സന്ധ്യയിൽ,
മണിയറവാതിലിൽ,
മാമക കരപുടം ചുംബിച്ചതും....

മാഞ്ഞു പോയെല്ലാ
മന്ദഹാസ്സങ്ങളും
മാനവർ തീർക്കും
കൂരിരുൾപ്പാതയിൽ...
ശേഷിപ്പതില്ലൊരു
കമനീയ പുഷ്പ്പവും
കല്പാന്ത കാലത്തിൻ
ഭാഗ്യദോഷം...


Picture courtesy : Google: retrieved from http://en.wikipedia.org/wiki/Catholic_sex_abuse_cases

Friday, May 16, 2014

നീർപ്പോള





കണ്ണീർപ്പുഴ തൻ നെഞ്ചിലൂടൊഴുകി
മന്ദമാരുതൻ കൊഞ്ചലും പേറി
ഞെട്ടറ്റു വീഴും ദളങ്ങൾ തൻ നോവും
വീർപ്പിട്ടു വിങ്ങും സ്മൃതിപഥങ്ങളും

മായയിൽ മുങ്ങും ദേഹികൾ കണ്ടു
നീതിയില്ലാ ജീവപിണ്ഡങ്ങൾ
സദാചാരത്തിൻ വിത്തുകൾ പാകി
കാലദേശത്തിൻ പടക്കളത്തിൽ

മൃത്യു മൃത്യുവേത്തെടും ചുഴികളിൽ
മർത്യനീതിക്കതീതമായ് വാഴും
പഞ്ചഭൂതങ്ങളൊന്നോന്നായ് വീഴുന്നു
മാറുപിളർന്നീ പുഴയിൽ

ചുടലനൃത്തമാടുന്ന ഭൂതങ്ങൾ
പുഷ്ട്ട പരിഷ്ക്കാര ഭ്രാന്തർ
ഘോര വിഷപ്പകയാൽ കലക്കി
കണ്ണീർപ്പുഴതൻ തെളിനീർ

പൊട്ടിയില്ലെങ്കിലും ഈ നീർപ്പോള
നോക്കിനിന്നു നിസ്സഹായയായ്
ചുടുനെടുവീർപ്പിലമർന്നു ഗദ്ഗദം
തിരകളിൽതട്ടി തകർന്നു പോയ്‌




Picture courtesy: http://www.voidphase.com/media/2010/12/waterdrops_blue1_1920.jpg




Thursday, May 15, 2014

കരുണ




കരുണയൊന്നില്ല ഭൂവിൽ മനുജന്
കരുണതൻ ഭാഷയുമന്യം
ജാഡ, ക്രോധ, സ്പര്ധകൾ
ഘോരതപത്തിൻ ഭാവങ്ങൾ

ലാളിച്ചു പെറ്റു പോറ്റിയ
കൈകളിൻ വാടിയ ഞരമ്പുകൾ
വറ്റിയ,കണ്ഠനയനങ്ങൾ
തേടാനാർക്കുമിന്നില്ല തെല്ലും നേരം

കൂര്ത്തു വളഞ്ഞ ദ്രംഷ്ടകൾ
കുത്തിയിറക്കി,കശക്കി
ഊറ്റിക്കുടിക്കും നിന് അവസാന
തുള്ളി രക്തവും രൂക്ഷമായ്

കാലപ്രവാഹത്തിലോടിമറയുന്ന
മായാമരീചികയല്ലീ ജീവിതം
കമനീയകാന്തി തൻ നികുന്ജങ്ങൾ
ഷിപ്രായുസ്സിൻ സ്മാരകങ്ങൾ

കണ്ണീർക്കണങ്ങൾ തൻ ഭാരവും പേറി
വാടിവീഴുന്നോരോ പുലരിയും
ക്ഷണികമീലോകത്തിൽ കണി കാണാനില്ല
കരുണതൻ ശീതളപുഷ്പം

ബാല്യ,കൗമാര, യൌവനവും ശൂന്യം
കരുണതൻ ദീപമണഞാൽ
ഭിക്ഷ തേടിയായുരാന്ത്യം
സ്മൃതി മണ്ഡപത്തിലലിയും



Thursday, May 8, 2014

ഓർമ്മകൾ



അമ്മെ നീ ധന്യ
നിന് ജീവിതവും ധന്യം
നിന് മാറിലെ
ചോര കുടിച്ചു വളർന്ന ഞാൻ
നിന്നെയെങ്ങൊ,
വഴിയിലെറിഞ്ഞപ്പോളും
നിന്റെ കണ്ണിലെ തീ
ഞാൻ ബുദ്ധിപൂർവ്വം മറച്ചു.

നീയെന്റെ ജീവനും
ജീവന്റെ നാളവും
നിന് നിഴലിൻ
മറവിൽ ഞാനെന്നും
ആവർത്തിച്ചിരുന്നു

ആയിരം സുര്യ ചന്ദ്രന്മാരെ
കണ്ട നിന് കണ്ണുകൾ
നിറഞ്ഞു കവിഞ്ഞൊരു
സമുദ്രമായ് മാറിയതും
കണ്ടില്ലെന്നു നടിച്ചു ഞാൻ

കാലം കുതിച്ചോടി
പടക്കുതിരെയെക്കാൾ വേഗം
ഇന്നീ തെരുവിൽ അലയും
ഞാൻ വെറും ബുദ്ധിശൂന്യൻ

നീയില്ലിന്നെൻ അരികിൽ
ഞാൻ കരയുമ്പോൾ, നീറുമ്പോൾ
നിന്നെലെ ശാന്ത സ്പർശവും
എനിക്കിന്നന്യം

ചിരിക്കാൻ ശ്രമിക്കുമ്പോൾ
ചിരികൾ വിളറിമായുന്നു,
മറക്കാൻ കഴിയാത്ത
ആ ആത്മബന്ധം
തിരിച്ചറിയാൻ, ഞാൻ
നീയാവേണ്ടിവന്നു

അമ്മയെപ്പോലെ അവനും
തെരുവ് തന്നെ ശരണം
പതിയെപ്പറഞ്ഞകന്നവര്
ഒളിപ്പിച്ചു വച്ച ഹാസ്യം.

കാലമിനിയും ഓടും
തീരാത്ത കടങ്ങളും പേറി
എന്നെ ഈ തെരുവിലെറിഞ്ഞവർ
നാളെ അവരും വരും
ബുദ്ധി ശൂന്യരായി
ഇതേ തെരുവിന്റെ മൂലയിൽ
കാലത്തിൻ ഓർമ്മകൾ
മായാതിരിക്കാൻ
അതാണു കാലം..


Friday, June 1, 2012

തെരുവിന്‍റെ രോദനം


ഇത് ഞങ്ങള്‍ തന്‍
ആത്മരോദനം
സ്വപ്നങ്ങളില്ലാത്ത,
പ്രതീക്ഷയില്ലാത്ത,
വിശപ്പിന്‍ വിളി മാത്രം
കാതില്‍ മുഴങ്ങുന്ന
നിര്‍വികാരത
നക്കിത്തുടച്ച,
ലക്ഷ്യമൊഴിഞ്ഞ,
മോഹങ്ങളില്ലാത്ത
കത്തിയെരിയുന്ന
നേര്‍ത്ത രോദനം..
പാതിമുറിഞ്ഞ 
സൂര്യകിരണങ്ങള്‍
നെടുവീര്‍പ്പിലമരുന്ന
രാത്രിതന്‍ നോവുകള്‍
വറ്റിയൊഴുകുന്ന
നയനാരുവികള്‍,
വിലയിടിഞ്ഞ
കുഞ്ഞു ജീവിതങ്ങള്‍..
വസന്തവും, ശിശിരവും,
തണലും,നിറങ്ങളും
ഒരു ചാണ്‍ വയറിന്‍
വിളിയാല്‍ മറയുന്ന
വര്‍ണ്ണമില്ലാ ചിത്രങ്ങള്‍..
ജനിപ്പിച്ച നേരത്തെ
പഴിക്കുന്ന തായും
ഒടുവിലെറിഞ്ഞു
തെരുവിന്റെ മണ്ണില്‍..
തെരുവിന്റെ മക്കളെ-
ന്നോമനപ്പേരില്‍  
അന്നം നിഷേധിച്ച
ഭാഗ്യഹീനര്‍ ഇവര്‍..

Friday, March 30, 2012

സന്ധ്യ





സന്ധ്യ സുന്ദരിയത്രെ,
കവികള്‍, കവയിത്രികള്‍
വിജ്ജാന പണ്ഡിതപാമരഗണങ്ങള്‍
വര്‍ണ്ണിച്ചീ നനുത്ത സന്ധ്യയെ..

സായാഹ്നവര്‍ണ്ണരാജികള്‍ തന്‍ പ്രഭാവം
കാണാതെ പായുന്ന വെള്ളിക്കീറുകള്‍
അസൂയാലുക്കളെന്നോര്‍ക്കെ
നിശയുടെ ഘോരമുഖത്തിലൂടെ
ഒലിച്ചിറങ്ങിയ രക്തച്ച്ചാലുകള്‍
തണുത്തുറഞ്ഞ സിരകള്‍ക്ക്
മൂക സാക്ഷിയായ് മാറിയപ്പോള്‍
പൊരുളറിഞ്ഞു മുകിലിന്നാത്മഗതം..

ഇരിട്ടിലൂടടുക്കുന്ന വന്യമുരള്‍ച്ചകള്‍
ഉടഞ്ഞു വീഴുന്ന വെണ്ണക്കല്ലുകള്‍
രാപ്പാടികള്‍ തന്‍ നേര്‍ന്ന കുറുകല്‍
ആളിക്കത്തുന്ന തീപ്പന്തങ്ങളാല്‍
കരിഞ്ഞു വീഴുന്ന ഈയാംപാറ്റകള്‍
വിശുദ്ധാത്മാക്കളെന്നു പറഞ്ഞവര്‍
ഇരുട്ടിന്റെ ആത്മ സുഹൃത്തുക്കള്‍ ..

എന്നിട്ടും സന്ധ്യ സുന്ദരിയത്രെ
ജീവശലഭങ്ങളെ നികൃഷ്ടമായ് കൊയ്ത
നെറിയില്ലാ തമസ്സിനെ കാമിച്ച
ഇവള്‍ എങ്ങനെ സുന്ദരിയാവും??
 














Saturday, February 4, 2012

പേറ്റുനോവ്‌










ഉരുത്തിരിഞ്ഞു നീ എന്‍ ,
ഗര്‍ഭ പാത്രത്തിനടിയില്‍
കാല്‍പ്പനികതയുടെ കാവ്യമന്ത്രണം
നെഞ്ചിനുള്ളിലൊരു നെരിപ്പോടായി
നീ വളരുമ്പോള്‍ എന്നില്‍
നിറയുന്ന നോവുകള്‍
അലയുന്ന സ്വപ്‌നങ്ങള്‍
പുകയുന്ന ചിന്തകള്‍...
ഊട്ടി വളര്‍ത്തി നിന്നെ ഞാന്‍
എന്നിലെ ചോര തന്‍ നീരിനാല്‍
ജലകണങ്ങള്‍ക്കായ് ദാഹിച്ചു
കണ്ടെത്ത്തിയില്ലൊരു
കാട്ടരുവി പോലും..
മഴയെ കാമിക്കും വേഴാമ്പലായ്
ഇറ്റിറ്റു വീഴും പനിനീര്‍ കണങ്ങള്‍
ഒപ്പിയെടുത്തെന്‍ തൂലികാ യന്ത്രം
കിതച്ചു വലിച്ചു മുന്നോട്ടു നീങ്ങി
എന്നുടെ ഹൃദയ സ്പന്ദനങ്ങള്‍
സ്തംബിച്ച്ചിടെക്കെന്നോ നിര്‍ദ്ദയം
വാക്കുകള്‍ക്കായ്‌ ഞാന്‍
പരതിയപ്പോള്‍..
ഒടുവില്‍ ഞാനറിഞ്ഞാ
പേറ്റു നോവിന്‍ ഭാരം
എന്നില്‍ വളര്‍ന്ന ആ ശകലം
പുറം ലോകം കണ്ടനാള്‍.

Wednesday, February 1, 2012

കടപ്പാടുകള്‍



ജനിച്ചുവീണ നാള്‍ മുതല്‍
മനുഷ്യനാവര്ത്തിക്കുന്നു
ഒടുങ്ങാത്തയീ കടപ്പാടുകള്‍ തന്‍
നീറുന്ന കണക്കുകള്‍.

പെറ്റവരേക്കാള്‍ കടപ്പാട്
പോറ്റിയവരോട്
പെറ്റമ്മ തന്‍ നിസ്സഹായ
ജല്‍പ്പനങ്ങള്‍ക്കെന്തു വില

പിന്നീടെത്തിയവരെല്ലാം
കടപ്പാടിന്‍ കണക്കു കൊണ്ട്
നോക്കി നിന്ന കടപ്പാട്
ഉപദേശങ്ങള്‍ക്കും ,
സഹതാപത്തിനും കടപ്പാട്

കണക്കും,കടപ്പാടുകളും
പൂരകങ്ങള്‍ എന്ന് കണക്കു സാര്‍
കണക്കില്ലെങ്കില്‍ കടപ്പാടില്ലെന്നു
കണക്കു ക്ലാസ്സിലെ മണ്ടനും..

കണക്കിലെഴുതിയ കടപ്പാടുകള്‍
എന്നും ഊര്‍ജമായെന്നു
ഊര്‍ജതന്ത്രം ടീച്ചര്‍
അടിവരയിട്ടാവര്ത്തിച്ച്ചു

ഇടയിലെപ്പോഴോ
അഥിതികളായെത്തി
ആള്‍ക്കൂട്ടത്തില്‍
നിന്നോരുപാടുപേര്‍

ഒന്ന് മാത്രം സാമ്യം
ഗണമേതായാലും
മറന്നില്ലാരും കുത്തിക്കുറിക്കുവാന്‍
കടപ്പാടിന്‍ കണക്കുപുസ്തകം

Friday, January 20, 2012

കറുപ്പ്


എന്‍ മുടിയിഴകള്‍ കറുപ്പ്
എന്‍ തൊലിയുടെ
നിറവും കറുപ്പ്

ഞാന്‍ അണിയുന്നതോ
കറുത്ത വസ്ത്രങ്ങള്‍
വെന്മനം മറയ്ക്കുന്ന
രൌദ്രയാം കറുപ്പ്

കണ്ണടച്ചാല്‍ തെളിയും
സ്വപ്ന മുകുളങ്ങള്‍ക്കും
കണ്‍ മുന്നിലെത്തുന്ന
സമയരഥത്തിനും കറുപ്പ്

ചോദിച്ചു ഞാന്‍ സ്വയം
നീയെന്തിനു രമിക്കുന്നു
അര്‍ത്ഥമില്ലാത്തയീ
കറുപ്പിനെ?,

ഉത്തരം കണ്ടെത്തിയോടുവില്‍
നിശ്ചലമാം എന്‍ ശരീരം
കെട്ടിപ്പിടിച്ചാരോ
പൊട്ടിക്കരഞ്ഞപ്പോള്‍..

Thursday, January 12, 2012

ഒരു യാത്രക്കാരന്‍



ദൂരെയതാ ഒരു യാത്രക്കാരന്
മനസിന്നഗാതതയില് നിന്നെടുത്ത
സ്വപ്നങ്ങളാല് തീര്ത്ത
ഭാണ്ടവും പേറി നീങ്ങുന്നു.

ലക്ഷ്യമെന്തെന്നറിവീല
ചാരെയല്ലെന്നു വ്യക്തം
അന്ത്യമേതെന്നുമക്ജാതം
കാതങ്ങള് ദൂരെയെന്നു കൃത്യം

ഉയര്ന്നു കേള്ക്കുന്നു കാലത്തിന്
വേഗമേറിയ കാലൊച്ചകള്
വിശ്രമിക്കാനില്ല തെല്ലും
നേരമെന്നറിഞ്ഞീടുക

ചെയ്തുതീര്ക്കുവാനേറെയുണ്ട്
ജീവിതസായാഹ്നമാകും മുന്പേ
അരുണകിരണങ്ങള് അസ്തമിച്ചാല്
ഇടറിവീഴും ഈ കാലടികള്.

താങ്ങി നില്ക്കാനൊന്നുമില്ല
നീയും നിന് സഖിയും മാത്രം
പുത്രപൌത്രാദികള് മാറും
കാലത്തിന് വേലിയിറക്കത്തില്

ആദരിച്ചീടുക നീ നിന്
ജന്മത്തിന് കാരണഭൂതരെ
നീയളക്കുന്ന കോലിനാല്
നീയുമളക്കപ്പെടും സൂക്ഷം.

കണ്ടില്ലെന്നു നടിക്കാന്
ആവില്ലോരിക്കലും നിനക്ക്
കര്മ ബന്ധങ്ങളേക്കാളെന്നും
ജന്മ ബന്ധങ്ങള് തന്നെ മുന്നില്.

പിന്നോട്ട് നോക്കിയാലേറെയുണ്ട്
ചെയ്യാന് മറന്ന ശരികള്
നേരമിനിയും ബാക്കിയുണ്ട്
തീര്ക്കുവനെത്രയുന്ടെന്നാലും.

ഈ കൊച്ചു ജീവിത യാത്രയില്
മാനവനെന്തിനീ കാട്ടുന്നു
വികൃതമാം ജീവിത ചേഷ്ടകള്
നേടിതരില്ലവാ നിന് ലക്ഷ്യമൊന്നും.

Wednesday, January 11, 2012

കാത്തിരുപ്പ്


വരുമെന്ന് കരുതി ഞാന്‍
കാത്തിരിക്കുന്നു നിന്‍
സ്മരണകള്‍ പൂക്കും
നിറമുള്ള സ്വപ്‌നങ്ങള്‍ തീര്‍ത്ത
വെണ്‍ മണ്‍്ചലിനരികെ..

അടരുന്ന പൂക്കള്‍തന്‍
കൊഴിയുന്ന ദളങ്ങള്‍
പകരുന്ന ഭയകണങ്ങളാല്‍
അന്യമാകുന്നു എന്‍ നിദ്ര..

ഉടഞ്ഞ കുപ്പിവള തുണ്ടുകള്‍,
അഴിഞ്ഞു വീണ കാല്‍ത്തളകല്‍
അലക്ഷ്യമായ് കൂട്ടിവച്ചു
ഞാനെന്‍ ആത്മക്ഷതങ്ങള്‍ക്ക്
സാക്ഷിയായി...

ഒരിക്കല്‍ നീ തന്നയെന്‍
മുദ്രകളോരോനാള്‍,
തെളിയുന്നതു നീ
അറിയുന്നുണ്ടോ?

ഭയമുന്ടെനിക്കൊര്‍ത്താല്‍
മറയുമോ നിന്‍ രൂപം
ഉരുളുന്ന ചക്രത്തിന്‍
വേഗതയില്‍..

അറിയാമെനിക്കെന്നും നിന്‍
നിഴല്‍ ദൂരെന്നെന്നു
കരുതി ഞാനിരിക്കുന്നു
ദിനവുമെണ്ണി..

കാലങ്ങള്‍ മാറ്റാത്തയീ
കാത്ത്തിരുപ്പിനന്ത്യം
ശൂന്യമാവല്ലേയെ-
ന്നാശിക്കുന്നേന്‍മനം
വ്യര്‍ത്ഥമായി.

Tuesday, December 20, 2011

അക്ഷരങ്ങള്‍


അക്ഷരങ്ങളാനെന്റെ
നിത്യ വഴികാട്ടി
എന്നിലെ സത്യത്തിന്‍
നല്‍ പൊരുളും

നേടിത്തന്നവയെന്‍
ജീവിത സ്വപ്‌നങ്ങള്‍
കേള്‍ക്കുവാനീണം
നിറയും കവിതകള്‍

ആദ്യമായ് പൊന്‍ വിരല്‍
മണ്ണിലെഴുതിച്ച്ചപ്പോള്‍
നൊന്തെന്നു ഞാനും
ഇല്ലെന്നെന്‍ മുത്തശ്ശനും

വാതിലിന്‍ പിന്നിലായ്
സ്ഥാനമുറപ്പിച്ച
മുത്തശ്ശിയും കൂടി
ഇല്ലെന്നുറപ്പാക്കാന്‍

അലറിക്കരഞ്ഞു ഞാന്‍
ശോകവും , രൌദ്രവും
എന്നിലെ കുഞ്ഞിന്റെ
രൂപങ്ങളായി

പേനപിടിച്ചനാള്‍
അറിഞ്ഞു ഞാനെന്‍
മണ്ണിലെഴുത്തിന്റെ

പൊന്നുവില

ഓര്‍ത്തു ഞാനന്നെന്‍
കാര്നവന്മാരെയും
എന്നെ ഞാനാക്കി മാറ്റിയ
ഗുരുഭൂതഗണത്തെയും

പിന്നീടങ്ങ്‌ ഞാന്‍
നടന്നങ്ങോരുപാട്
സംഭ്രമിക്കാനൊട്ടും

നേരമില്ലാതെ

മറന്നില്ലയെങ്കിലുമെന്‍

അക്ഷരക്കൂട്ടരെ
എന്നിലെ നേട്ടങ്ങള്‍ തന്‍
കാരണക്കാരവര്‍..

Saturday, December 17, 2011

എന്റെ നാടേ നിനക്കായി ...


ഉയര്‍ന്നു കേള്‍ക്കുന്നു രോദനം
ഒരു ജന സമൂഹത്തിന്‍ വേദന
കണ്ടില്ലെന്നു ‍ നടിക്കാന്‍
ആവുമോ കണ്മനസുകളെ

നാളെയെ എന്നിക്കഴിയും
മാനസങ്ങള്‍ തന്‍ ദുഃഖം
നിങ്ങള്‍ തന്‍ തര്‍ക്ക ഭാഷണത്തില്‍
മുങ്ങുന്ന നഗ്നമാം സത്യം .


ചില്ല് മാളികകള്‍ക്കുള്ളില്‍
കണ്ടീഷന്‍ ചെയ്ത വായുവും
കൃത്യമായെത്തുന്ന ഭോജ്യവും
നിങ്ങള്‍ തന്‍ ശങ്കയതോന്നു മാത്രം

പിഞ്ചു കുഞ്ഞുങ്ങള്‍ തന്‍ സ്വപ്നം
തല്ലിയുടക്കും ഇരമ്പല്‍
ആര്‍ത്തിരമ്പുന്ന തേങ്ങലും
ആവുമോ കേട്ടില്ലെന്നു നടിക്കാന്‍

സ്വാര്‍ത്ഥലഭത്തിന്‍ സുഗങ്ങള്‍
ഓര്‍ത്തഹംഭാവിക്കേണ്ട നീ
തീര്‍ത്തിടും ജഗധീശ്വരന്‍
നിഷ്ഫലമാകും നിന്‍ ഭാവം

കേഴും ജനം നിന്‍ മുന്‍പില്‍
തള്ളുന്നു നീ പുരംകാലിനാല്‍

നിന്നുടെ ലക്ഷ്യമാതോന്നു മാത്രം
മുന്നോട്ടു വീണ്ടും ഭരണം

ചേര്‍ത്ത് വയ്ക്കുന്ന ഗധ്ഗധം
ആര്‍ത്തലച്ച്ചീടുന്ന നേരം
തൂത്തെറിന്ജീടും നിന്‍ സ്വാര്‍ത്ഥ ജീവന്‍
ഓര്‍ത്തിരുന്നാലതു നന്ന്.

Thursday, November 10, 2011

വേഷങ്ങള്‍




ആടി തിമിര്‍ക്കുന്ന വേഷങ്ങള്‍
ജീവിതാരാമത്തിന്‍ വേദിയിങ്കല്‍
നൂറുണ്ട്‌ വേഷങ്ങള്‍ എന്നാല്‍
നേടുന്നതെല്ലാം നൈമിഷ്യം

വര്‍ണ്ണശോഭയാല്‍ എന്നും
ഊഷ്മളമാകുമരങ്ങു
തീരില്ലയെന്നോര്‍ക്കും മര്‍ത്യന്‍
ഭോഷനാനെന്നത് സത്യം

മാറി മാറി രസിക്കുന്ന
വിഭിന്ന വേഷപ്പകര്‍ച്ചകള്‍
ആട മാറ്റിയാലോ വെറും
കീടമാണെന്നത് സാരം

കണ്ടുമുട്ടുന്നവരെല്ലാമെന്നും
കൂടെയുണ്ടാകുമെന്നോര്‍ക്കും
മാഞ്ഞുപോകുമവരെല്ലാം
മഞ്ഞു തുള്ളി കണക്കെ.

വഴിയിലെല്ലാം പാന്ഥര്‍
ലക്ഷ്യമില്ലാതലയുന്നു
തങ്ങുന്നിടെക്കെന്നോ മാറ്റുവാന്‍
അന്ധ വിഹാരത്തിനാലസ്യം

പുത്രിയായ്,ചേച്ചിയായ്‌,അമ്മയായ്‌
മാറുമ്പോള്‍ ഞാനറിയുന്നു
ദൂരെയല്ല എന്‍ നരകള്‍
സദ്യമാവില്ലത് തടയാന്‍

ഈറനണിയും മിഴികള്‍ക്ക്
കാഴ്ചകള്‍ മങ്ങിതുടങ്ങും
കണ്ടു മടുത്തൊരു മാനസം
വിങ്ങാന്‍ പോലും മറന്നേക്കാം

ജന്മജന്മാന്ധരങ്ങള്‍ തന്‍ പുണ്യം
മാത്രമാം നിന്നുടെ നേട്ടം
വിസ്മരിച്ച്ചീടായ്കയെന്നാല്‍
നേടിടും ആനന്ദ വിശ്രമം.