Total Pageviews

Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Wednesday, May 23, 2012

നീലക്കുറിഞ്ഞികള്‍ പൂത്തപ്പോള്‍..

                 
                                                                    
മേയ്മാസത്തിലെ ആ സായം സന്ധ്യ  അന്ന്  പതിവിലേറെ  സുന്ദരിയായിരുന്നു.... ചുവപ്പും, മഞ്ഞയും ഇടകലര്‍ന്ന  വാനവര്‍ണ്ണരാജികളുടെ സൌന്ദര്യം കണ്ടു അസൂയ പൂണ്ട  വെള്ളിമേഘക്കീറുകള്‍ അവയെ മറക്കാന്‍ വിഫല ശ്രമം നടത്തിക്കൊണ്ടേയിരുന്നു  ... ഓടി മടുക്കുമ്പോള്‍ കാര്‍ക്കശയായ സന്ധ്യയുടെ മടിയില്‍ തന്നെ അവര്‍ തിരിച്ചു അഭയം തേടും... തെന്നിയോഴുകുന്ന മന്ദമാരുതന്‍ പാലപ്പൂവിന്റെ വശ്യതയാല്‍ ആലസ്യയായതുപോലെ...പള്ളികളില്‍ നിന്നും സന്ധ്യാ  മണികള്‍  മുഴങ്ങാന്‍ തുടങ്ങി..... ഇടയ്ക്കിടെ ബാങ്കു വിളികളും, സന്ധ്യാനാമങ്ങളും  ഉയര്‍ന്നു കേള്‍ക്കാം...കുട്ടികള്‍ കളിസ്ഥലങ്ങള്‍  ഉപേക്ഷിച്ചു അവരവരുടെ വീടുകളിലേക്ക് മടങ്ങി...

മന്ദാകിനി അന്ന് പതിവിലും നേരത്തെ ഇറങ്ങി.. വീടിന്റെ തെക്കേ അറ്റത്തുള്ള വാകമരത്തിന്റെ ചുവട്ടിലേക്ക്‌ നടന്നു ...വാക മരത്തിന്റെ ചില്ലകള്‍ക്കിടയിലൂടെ ചേക്കേറാന്‍ തിടുക്കം കൂട്ടുന്ന മാടപ്രാവുകളുടെ കുറുകല്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നു കേള്‍ക്കാമായിരുന്നു ......കളിസ്ഥലങ്ങളില്‍ നിന്നും മടങ്ങുന്ന കുസൃതിക്കുട്ടികള്‍ , പെറുക്കിയെടുത്ത  ഉരുളന്‍ കല്ലുകള്‍ ആ പ്രാവുകളെ ലക്ഷ്യമാക്കി എറിയാന്‍ മറന്നില്ല...അതവരുടെ സന്ധ്യാ വിനോദമാണ്.....വെപ്രാളപ്പെട്ട് ചിറകടിക്കുന്ന അവറ്റകളെ  കാണാന്‍  കിട്ടുന്ന  അവസരമൊന്നും  ആ  കുസൃതികള്‍  പാഴാക്കാറില്ല....സൂര്യന്‍ ചക്രവാളത്തിന്റെ മടിത്തട്ടില്‍ ഒളിക്കാന്‍ തുടങ്ങി..ഇരുള്‍ വ്യാപിക്കാന്‍ തുടങ്ങിയത് അവള്‍ക്കൊരനുഗ്രഹമായി...?  ഇടവഴിയിലൂടെ ദൃധഗതിയില്‍ നടക്കുമ്പോള്‍ കലുഷിത ചിന്തകളാല്‍ അവളുടെ മനസ്സ് കാടുകയറുന്നുണ്ടായിരുന്നു......അയാള്‍ ഇന്നവിടെ കാണുമോ എന്തോ?  മനസ്സിന്റെ ദ്രുധഗതിയിലുള്ള ഇടിപ്പിനെ-ചിലപ്പോള്‍ വെറും തോന്നലാവാം- നിയന്ത്രിക്കാന്‍ അവള്‍ നന്നേ പാടുപെട്ടു...
മലയാള സാഹിത്യ അക്കാദമിയുടെ ശില്‍പ്പശാലയില്‍ വച്ചാണ് മന്ദാകിനിയും അയാളും ആദ്യമായി കണ്ടുമുട്ടുന്നത്...തങ്ങളുടെ ചിന്തകളും,ഇഷ്ട്ടങ്ങളും ഏതാണ്ട് ഒരേ തലത്തിലാണെന്നു
തിരിച്ചറിഞ്ഞതുകൊണ്ടാവാം വളരെപ്പെട്ടന്നു തന്നെ അടുത്ത സുഹൃത്തുക്കളാകാന്‍ മന്ദാകിനിക്കും, മനുവിനും കഴിഞ്ഞത്...നിയോക്ലാസിക്ക് രചനകളായിരുന്നു മനുവിനിഷ്ട്ടം.... അവള്‍ക്കാകട്ടെ  ഹാസ്യോദ്ദീപകമായ ലേഖനങ്ങളും...വായനശാലയിലെ ആളൊഴിഞ്ഞ കോണുകളില്‍ ഇരുന്നു അവര്‍  വളരെയധികം  സംസാരിച്ചു...ഇടശ്ശേരിയെയും, വൈലോപ്പിള്ളിയെയുംകുറിച്ച്....."ഇന്ദുലേഖ"യും, "കുന്ധലത"യും അവര്‍ക്കിടയിലൂടെ  നൂറുവട്ടം കടന്നു പോയി...ചങ്ങമ്പുഴ പറയാന്‍ ബാക്കി വെച്ച പ്രണയ കാവ്യങ്ങള്‍ അവര്‍ സ്വയം എഴുതിചേര്‍ത്തു....വാടകക്കൊരു വീടെടുത്ത് അയാള്‍ അവളുടെ വീടിനടുത്തേക്ക് മാറിയതോടെ അവരുടെ സൗഹൃദം കൂടുതല്‍ ശക്തമായി. അവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയുടെ നീളം കൂടിവന്നു...അവരുടെ വിഷയങ്ങള്‍ "ഒതെല്ലോ"യിലേക്കും  "സ്ലോട്ടെര്‍ഹൌസി"ലെക്കും  നീണ്ടു....അയാളുടെ നിരൂപണങ്ങള്‍ അവള്‍ക്കിഷ്ട്ടമായിരുന്നു..... സാഹിത്യത്തില്‍ അയാള്‍ക്കുള്ള അഗാധമായ ജ്ഞാനം അവളെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്....


ഇടവഴിയിലെ ആളൊഴിഞ്ഞ പാത താണ്ടി കുട്ടികള്‍ പട്ടം പറത്തി കളിക്കുന്ന കുന്നിന്പുറം ലക്ഷ്യമിട്ട് നടക്കുമ്പോള്‍ അവളുടെ മനസ്സ് അയാള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്നു. ഇരുട്ട് പരന്നിരുന്നെങ്കിലും അവിടവിടെ വീടുകളില്‍ നിന്നും ചെറിയ പ്രകാശങ്ങള്‍  കാണാം...താഴ്വാരം മുഴുവനും നീലക്കുറിഞ്ഞികള്‍  ആണ്.. വ്യാഴവട്ടത്തില്‍  മാത്രം  പൂക്കുന്ന   പുഷ്പ്പസുന്ദരികള്‍... പക്ഷെ അത് പൂത്തു കാണാന്‍ ഇത് വരെ അവള്‍ക്കു  സാധിച്ചിട്ടില്ല.. എന്നെങ്കിലും  ഒരിക്കല്‍  ആ  നീലക്കുറിഞ്ഞികള്‍ പൂക്കുന്ന   സമയത്ത്  ഇവിടെ  വരണമെന്ന്  അവള്‍ ഇവിടെ  വരുമ്പോഴൊക്കെ  മനുവിനോട്  പറയാറുണ്ടായിരുന്നു...അപ്പോഴൊക്കെ  മനു  ചിരിക്കും...മനുവിന്റെ വശ്യമായ ആ   ചിരിയില്‍ എന്തെങ്കിലും  അര്‍ത്ഥമുണ്ടായിരുന്നോ? നീലക്കുറിഞ്ഞികള്‍ പൂക്കുന്നത് അശുഭമാണെന്നു മനുവും വിശ്വസിച്ചിരുന്നോ?  ഒരുപക്ഷെ  കത്തിജ്വലിക്കുന്ന സൂര്യന്   കീഴില്‍  നിലാവെളിച്ചം  സ്വപ്നം  കാണുന്ന  വിഡ്ഢിയെപ്പോലെ മനു തന്നെ കരുതിയിരിക്കുമോ?അതുമല്ലെങ്കില്‍ വിധിയുടെ പൊയ്മുഖങ്ങള്‍ ഒരു ഉള്‍ക്കാഴ്ചപോലെ  മനുവിനറിയാമായിരുന്നോ?  ഇപ്പോഴും  അറിയില്ല....


പണ്ട്  തങ്ങള്‍ സ്ഥിരമായി വരാറുള്ള  സ്ഥലമാണിതെങ്കിലും കഴിഞ്ഞ കുറച്ചു നാളുകളായി തങ്ങള്‍  ഇവിടെ നിന്നും  കുറെ  അകലെയാണ് ....പ്രത്യേകിച്ചും മനു ഇവിടെനിന്നും സ്ഥലം മാറി പോയതില്‍ പിന്നെ....മനുവിനെക്കുറിച്ച്  പിന്നീട് ഒരു വിവരവും ഇല്ലായിരുന്നു...ഇന്നലെ വരെ...അയാള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് വരെ തനിക്കു സംശയം തോന്നിപ്പോയിട്ടുണ്ട്‌... അവള്‍ ഓര്‍ത്തു... താനാനെങ്കില്‍ മിക്കവാറും ദിവസ്സങ്ങളില്‍  ഈ കുന്നു കയറും,  എന്നിട്ട്  അനന്തവിഹായസ്സിലേക്ക്  നോക്കി ഇവിടെ ഇരിക്കും, നേരം വെളുക്കുന്നത്‌ വരെ.........ഒറ്റക്കിരിക്കാന്‍  ഇഷ്ട്ടമായിട്ടല്ല ...എന്നെങ്കിലും മനു വരുമെന്ന പ്രതീക്ഷയിലാണ്......പക്ഷെ ഇതുവരെ അവളുടെ ആഗ്രഹങ്ങള്‍ എല്ലാം   തെറ്റിയിട്ടെ   ഉള്ളൂ.... കഴിഞ്ഞ ദിവസം അയാളെക്കുറിച്ചുള്ള  വാര്‍ത്ത പത്രത്തില്‍ കണ്ടപ്പോളാണ്  പ്രതീക്ഷയുടെ ഒരു പ്രകാശം തനിക്ക്  തിരിച്ചു കിട്ടുമെന്ന് മന്ദാകിനിക്ക് തോന്നിയത് ...ഇനിയെങ്കിലും അയാള്‍  വരുമായിരിക്കും.. .
                                                                                                     
കുന്നിറങ്ങിച്ച്ചെന്നുള്ള വിശാലമായ ആ താഴ്വാരത്തിലേക്ക് അവള്‍ നടന്നു.... അവള്‍ക്ക്  ഒരിക്കലുമില്ലാത്ത സന്തോഷം തോന്നി..... ഇത്തവണ നീലക്കുറിഞ്ഞികള്‍  പൂത്തിട്ടുണ്ട്.... താഴ്‌വാരം മുഴുവന്‍ പൂക്കളാണ്..വഴിയിലെ തെരുവുവിളക്കുകളില്‍ നിന്നും തെന്നിമാറിയെത്തിയ  പ്രകാശം ആ താഴ്വാരത്തിനു കൂടുതല്‍ ഭംഗി നല്‍കി.......അങ്ങകലെ പന്തലിച്ചു നില്‍ക്കുന്ന ഒരു വലിയ മരത്തിന്റെ ചുവട്ടില്‍ എത്തിയപ്പോള്‍ അവള്‍ കണ്ടു, അതിനോട് ചേര്‍ന്നുള്ള ആ സിമെന്റു ബെഞ്ചില്‍ അയാളിരിക്കുന്നത്...പ്രതീക്ഷ  തെറ്റിയില്ല...അവളുടെ ഹൃദയസ്പന്ദനങ്ങള്‍ വളരെ ഉച്ചത്തിലായി.....തെരുവ് വിളക്കിന്റെ വെളിച്ചം അയാളുടെ മുഖത്തേക്ക് വീഴുന്നുണ്ടായിരുന്നു....ഇളം നീല നിറമുള്ള  പൂക്കളില്‍ തട്ടി  ചിതറിത്തെറിച്ച പ്രകാശരശ്മികള്‍  അയാളുടെ മുഖത്തെ ഉദ്ധീപിപ്പിച്ചു...എങ്കിലും സ്വപ്‌നങ്ങള്‍ നഷ്ട്ടപ്പെട്ടത്തിന്റെ നിരാശ അതിനെ 
 മറക്കുന്ന പോലെ അവള്‍ക്കു തോന്നി ...താന്‍ അടുത്തെത്തിയിട്ടും അയാളില്‍ കണ്ട നിസ്സംഗഭാവം അവളെ ഒട്ടും  അത്ഭുതപ്പെടുത്തിയില്ല.....

"എവിടെയായിരുന്നു ഇത്രയും നാളും?" അവള്‍ ചോദിച്ചു...

മുഖം തിരിച്ചൊന്നു അവളെ നോക്കിയതല്ലാതെ അയാള്‍ മറുപടിയൊന്നും പറഞ്ഞില്ല....

"ഇവിടെനിന്നും പോയതില്‍പ്പിന്നെ ഒരു വിവരവും ഇല്ലായിരുന്നല്ലോ? അവള്‍ വീണ്ടും ആരാഞ്ഞു...അതിനും നിസംഗത തന്നെ മറുപടി...

"എന്തായാലും  എനിക്ക്  സന്തോഷമായി, നീലക്കുറിഞ്ഞികള്‍ പൂത്തപ്പോളെങ്കിലും എന്നെ കാണാന്‍ വന്നല്ലോ"...ഞാന്‍  എന്നും ആഗ്രഹിച്ചപോലെ നമുക്ക്
ഇവിടെയിരിക്കണം... ഒരുപാട് നേരം...അവളിലെ പ്രണയഗംഗ ഹൃദയാരണ്യങ്ങള്‍ കടന്നു നക്ഷത്ര കൂടാരങ്ങള്‍ തേടി ഒഴുകി...

"നമ്മുടെ മകള്‍???"പെട്ടന്നവള്‍ എന്തോ ഓര്‍ത്തപോലെ ചോദിച്ചു ....

"അവള്‍".....അയാള്‍ എന്തോ പറയാന്‍ ശ്രമിച്ചെങ്കിലും പകുതിയില്‍ നിറുത്തി....അയാളുടെ കണ്ണുകളില്‍ അശ്രു പൊടിഞ്ഞു...

"നീ ഞങ്ങളെ വിട്ടു പോയതിനു ശേഷം എന്റെ സമനില തെറ്റി...അതുകൊണ്ട് നാട്ടുകാരെല്ലാം ചേര്‍ന്ന് അവളെ ഏതോ അനാഥാലയത്തിലാക്കി..."പറഞ്ഞതും അയാളില്‍ നിന്ന് ഒരു നിശ്വാസമുയര്‍ന്നു.

"മനപ്പൂര്‍വമായിരുന്നില്ല....വിധി....അതിന്റെ കളിയില്‍ എന്നെയും കോമാളിയാക്കി"...അവളുടെ മറുപടി..
അയാള്‍ അത് കേട്ടെങ്കിലും പ്രത്യേകിച്ചൊന്നും പറഞ്ഞില്ല...

അവര്‍ക്കിടയില്‍ പടര്‍ന്ന മൌനത്തിന്റെ അലസത മുറിച്ചുകൊണ്ട് അയാള്‍ തന്നെ തുടര്‍ന്നു..
"പിന്നെ ഞാന്‍ ഒരു ലക്ഷ്യവുമില്ലാതെ ഒരുപാട് സഞ്ചരിച്ചു.....അവസാനം ഇന്നലെ"....

"അറിഞ്ഞു...ഞാന്‍ പത്രത്തില്‍ വായിച്ചായിരുന്നു..എന്ത് പറ്റിയതാണ്???"അവള്‍ അലക്ഷ്യമായി ചോദിച്ചു..
"വഴിതെറ്റി വന്ന ഒരു കാര്‍"....അയാള്‍ പൂര്‍ത്തിയാക്കിയില്ല..

അവള്‍ക്ക് അയാളെ ആശ്വസിപ്പിക്കണമെന്നുണ്ടായിരുന്നു...ആത്മാവിന്റെ ഭാഷയിലെ അക്ഷരങ്ങള്‍ പക്ഷെ 
ദുര്‍ബലമായിരുന്നു.... അവള്‍ അയാളുടെ അടുത്തേക്ക്  ചേര്‍ന്നിരുന്നു... അവളുടെ   സ്പര്‍ശനമെങ്കിലും  അയാള്‍ക്ക്  ഒരു ആശ്വാസമായെങ്കില്‍ എന്ന് വ്യാമോഹിച്ചു കൊണ്ട്...പക്ഷെ...സ്വപ്നങ്ങളെ ഹതാശമാക്കിയ  ഇരുട്ടിന്റെ ഉള്ളറകളില്‍ ഒരു നുറുങ്ങു വെട്ടം പോലും അവശേഷിപ്പിക്കാതെ വിധിയുടെ വിളയാട്ടത്തില്‍ പൊലിഞ്ഞ ആ രണ്ടാത്മാക്കള്‍ പരസ്പ്പരം ആശ്വസിപ്പിക്കാനാകാതെ ഇരുട്ടിലേക്ക് കണ്ണും നട്ടിരുന്നു....

 

Wednesday, January 25, 2012

അസ്തമയം






"ക്യാതി വാസ് വെരി ടെസ്പേരെറ്റ് . ഷി സീമെട് അപ്സെറ്റ് അബൌട്ട് ക്രിസ്റ്റഫെര്‍'സ ഡിസിഷെന്‍ ."


കുറെ ദിവസങ്ങള്‍ക്കു മുന്‍പ് തുടങ്ങി വച്ച ഒരു കഥയാണ് . അന്നുമുതല്‍ ഈ കഥയ്ക്ക്‌ എങ്ങനെ ഒരു ബെറ്റര്‍ ക്ലൈമാക്സ്‌ കൊടുക്കാമായിരുന്നു എന്ന് അവള്‍ ചിന്തിക്കുന്നതാണ്..കാരണം, കഥയുടെ അവസാന ഭാഗങ്ങള്‍ അവള്‍ക്കു ഒട്ടും ഇഷ്ട്ടപ്പെട്ടില്ല. കഥയിലെ നായകനായ ക്രിസിന്റെ തീരുമാനത്തോട് എത്ര ചിന്തിച്ചിട്ടും അവള്‍ക്കു യോജിക്കാന്‍ കഴിയുന്നില്ല... അല്ലേലും ഈ സായിപ്പന്മാര്‍ ഇങ്ങനെയാ.ജീവന് ഭയങ്കര വിലയാ .ആരെയും മരിക്കാന്‍ വിടില്ല. ഏതുവിധേനയും ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കും, അവസാന ശ്വാസം നിലച്ചെന്നു ഉറപ്പാകുന്നത് വരെ. എന്നാല്‍ ജീവിതത്ത്തിനനെങ്കില്‍ ഒരു വിലയുമില്ല. വെറുതെ എറിഞ്ഞു കളിക്കും.ഒരു കോര്‍ട്ടില്‍ നിന്ന് മറ്റൊന്നിലേക്കു. കോര്‍ട്ടുകള്‍ എത്ര മാറിയാലും അവര്‍ക്കതോന്നും ഒരു വിഷയമല്ല.അന്നത്തെ ജീവിതം സുഘമായിരിക്കണം ...എന്നിട്ട് അവസാനം ആരും ഏതും ഇല്ലാതെ ഏതെങ്കിലും നഴ്സിംഗ് ഹോമില്‍ കിടന്നു നരകിച്ചു മരിക്കും....

അല്ല, താനെന്തിനു ഇതെല്ലാം ഓര്‍ത്തു വിഷമിക്കണം...ഇന്നെങ്കിലും ഈ കഥക്കൊരു ക്ലൈമാക്സ്‌ എഴുതണം....അവള്‍ ഓര്‍ത്തു...

അവള്‍ മേശപ്പുറത്തിരുന്ന ക്യാപ്പ് എടുത്തു പേന അടച്ചു വെച്ചു.ബെഡ് ലാമ്പിന്റെ വെട്ടം കുറച്ചു....
തലയ്ക്കു കൈയും കൊടുത്തു ജനലിലൂടെ അരിച്ചു കയറുന്ന നിലാവെളിച്ച്ച്ചത്ത്തിലേക്ക് നോക്കി
ഇരുന്നു. പണ്ടേ അവള്‍ക്കു നിലാവെളിച്ചം ഒരു ഹരമായിരുന്നു......സ്കൂളില്‍ പഠിക്കുന്ന കാലത്ത് പരീക്ഷ
തലേന്ന് പോലും ആ നിലവെളിച്ച്ചത്ത്തില്‍ നോക്കി മണിക്കൂറുകളോളം ഇരിക്കും.....ചിലപ്പോള്‍ അവിടിരുന്നു
ഉറങ്ങിപോകും......എഴുന്നെല്‍ക്കുംപോഴേക്കും അസൂയാലുവായ ആ തീഗോളം അവളുടെ ചന്ദ്രനെ വിഴുങ്ങിയിരിക്കും.....


നാട്ടിന്‍ പുറത്ത് ജനിച്ചു വളര്‍ന്ന കഥാനായിക കത്രീന എല്ലാ കാര്യത്തിലും മിടുക്കിയായിരുന്നു....ഫാഷന്‍ ലോകത്തിലെ വൈകൃതങ്ങള്‍ ഒന്നും തന്നെ അവളെ ആശ്ലേശിചില്ലായിരുന്നെങ്കിലും, സ്ത്രീ സൌന്ദര്യത്തിന്റെ പ്രതീകം ആയിരുന്നു അവള്‍.....അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന വിദ്യ സമ്പന്നനായ ക്രിസ്റൊഫെരിന്റെ കല്യാണാലോചന വന്നപ്പോള്‍ വീട്ടിലും, നാട്ടിലും ഉള്ളവര്‍ സന്തോഷിച്ചു..... കത്രീനകൊച്ചിന്റെ സൌഭാഗ്യമോര്ത്ത്.....


അധികം താമസിയാതെ വിവാഹവും കഴിഞ്ഞു അവള്‍ സായിപ്പിന്റെ സ്വന്തം നാട്ടിലെത്തി....അവിടെ കാണുന്നതെല്ലാം അവള്‍ക്കു പുതുമയായിരുന്നു...മോഡേണ്‍ ജീവിത ശൈലിയോട് അവള്‍ക്കു വലിയ മമത ഒന്നും ഇല്ലായിരുന്നെങ്കിലും നാടോടുമ്പോള്‍ നടുവേ ഓടാന്‍ അവള്‍ മറന്നില്ല....അങ്ങനെ കത്രീന ക്യാത്തിയായി ...


ഡായിന്‍ അവുട്ടുകളും, പാര്‍ട്ടികളും ആയി അവരുടെ ജീവിതം പെട്ടന്ന് തിരക്കായി.....എങ്കിലും എവിടെയോ ചില ചെറിയ അക്ഷരതെറ്റുകള്‍ അവള്‍ക്കു തോന്നിത്തുടങ്ങി......


കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ക്രിസിന്റെ സ്വഭാവത്തിലെ വലിയ മാറ്റങ്ങള്‍ അവള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.ആദ്യമൊക്കെ അത് കണ്ടില്ലെന്നു നടിച്ചു.പിന്നെ പിന്നെ അത് തന്റെ ജീവിതത്തെയും ബാധിച്ചപ്പോള്‍ അവള്‍ ചോദിച്ചു.

"യു ഹാവ് ബീന്‍ ബെഹവിംഗ് സൊ വിയെര്‍ട് ലെറ്റ്ലി ... .വാട്ട്‌'സ റൊണ്ഗ്?

രൂക്ഷമായൊരു നോട്ടത്തില്‍ അയാള്‍ മറുപടിയൊതുക്കി.

താന്‍ കണ്ട ലോകവും അയാള്‍ കണ്ട ലോകവും തമ്മില്‍ ഒരുപാട് അന്തരമുണ്ട് .....അത് കൊണ്ട് തന്നെ തന്റെ കുഞ്ഞു അറിവിനെ മുന്‍ നിറുത്തി അയാളെ ചോദ്യം ചെയ്യാന്‍ പാടില്ലായിരുന്നു....അവള്‍ക്കു മനസ്സില്‍ കുറ്റബോധം തോന്നി.....

പിന്നീടതെക്കുരിച്ച്ചോന്നും അവള്‍ ചോദിച്ചില്ല....എങ്കിലും മൌനത്തിന്റെ ഒരു വലിയ മതില്‍ക്കെട്ട് അവര്‍ക്ക് നടുവില്‍ വളരാന്‍ തുടങ്ങിയിരുന്നു.....

രണ്ടു മൂന്നാഴ്ച്ചക്ക് ശേഷം നഗരത്തിലെ ഒരു പ്രമുഘ ആശുപത്രിയില്‍ നിന്ന് ഒരു കാള്‍ അവള്‍ക്കു ലഭിച്ചു.. എമെര്‍ജെന്‍സി റൂമിലേക്ക്‌ പഞ്ഞെത്ത്തിയപ്പോള്‍ അലറി മറിയുന്ന തിരമാലകളെക്കാള്‍ കലുഷിതമായിരുന്നു അവളുടെ മനസ്സ്.....


ഐ അം ക്രിസ്'സ വൈഫ്‌... .വാട്ട്‌ ഹാപ്പെനെദ് ടു ഹിം ? വെയെര്‍ ഈസ്‌ ഹി? മുന്നില്‍ക്കണ്ട വെളുത്ത കോട്ടുധരിച്ച ഡോക്ടറോട് അവള്‍ ഒറ്റ ശ്വാസത്തില്‍ ചോദിച്ചു.. ..

ഓ .....ക്രിസ് , ഹി ഈസ്‌ ട്രഗ്ഗെട്, ആന്‍ഡ്‌ ഈസ്‌ വെരി സീരിയസ്. വി മൂവ്ട് ഹിം ടു ഐ.സി.യു." ഡോക്ടറുടെ മറുപടി.

തൊട്ടു മുന്നില്‍ കണ്ട എലിവേറ്റരില്‍ കയറി ,ഐ.സി.യു.ബോര്‍ഡ് ലക്ഷ്യമാക്കി നീങ്ങി...

പിന്നത്തെ ഒരാഴ്ച്ച ജീവന്‍ മരണ പോരാട്ടമായിരുന്നു.അവസാനം ഡിസച്ച്ചാര്‍ജു ചെയ്തു വീട്ടില്‍ കൊണ്ടുപോകുമ്പോള്‍ അവള്‍ മനസ്സില്‍ വിചാരിച്ചു.ഈ പോക്ക് ശരിയല്ല. ഇതവസാനിപ്പിക്കണം.

വീട്ടില്‍ തിരിച്ചെത്തിയ അവള്‍ ഇതിനെക്കുറിച്ച്ചു സംസാരിച്ചു. അത് കേള്‍ക്കാന്‍ ഇഷ്ട്ടമില്ലാത്ത്തത് പോലെ അയാളിറങ്ങിപ്പോയി.

അഴ്ച്ച്ചകള്‍ കടന്നു പോയി. അവള്‍ കാത്തിരുന്നു. ആ കാത്തിരുപ്പ് വ്യര്‍ത്തമാണെന്ന് പതിയെപ്പതിയെ അവള്‍ക്കു മനസ്സിലായി....അങ്ങനെയിരിക്കുമ്പോള്‍ ആണ് അവള്‍ക്കു ആ ലെറ്റര്‍ കിട്ടുന്നത്. ആകാംഷയോടെ അത് തുറന്നു നോക്കി .....പിരിയാനുള്ള വക്കീല്‍ നോട്ടിസ് ആണ്.വായിച്ചു തീര്‍ന്നപ്പോള്‍ ക്യാത്തിയുടെ മനസ്സിടറി, കൈകള്‍ വിറച്ചു....വിവാഹം കഴിഞ്ഞിട്ട് കഷ്ട്ടിച്ച്ചു ഒരു വര്‍ഷമേ ആകുന്നുള്ളൂ.

x x x


കഥയുടെ അവസാന ഭാഗം കിട്ടിയ ആശ്വാസത്തില്‍ കഥാകൃത്ത്‌ പേന കൈയിലെടുത്തു.ഇനി ഈ കഥ തുടരുന്നതില്‍ ഒരര്ത്തവും ഇല്ലെന്നു അവള്‍ക്കു തോന്നി.അല്ലേലും താനിനി എങ്ങനെയെല്ലാം ഈ കഥ അവസാനിപ്പിക്കാന്‍ ശ്രമിച്ചാലും വിധിയുടെ വിളയാട്ടത്തെ ചെറുക്കാന്‍ ക്യാത്തിക്ക് കഴിയണമെന്നില്ല.



അവള്‍ ബെഡ് ലാമ്പിന്റെ പ്രകാശം കൂട്ടി വെച്ചു.മേശപ്പുറത്തിരുന്ന കടലാസ്സ്‌ എടുത്തു സ്വത ശൈലിയില്‍ പേരെഴുതി. കത്രീന ......അടിയില്‍ ഒരു വരയും. പിന്നെ അത് കവറിലിട്ടു മേശപ്പുറത്തു വച്ച്. നാളത്തെ മെയിലില്‍ വിടാന്‍.



ബെഡ് ലാമ്പ് അണച്ച് കട്ടിലിലേക്ക് കിടന്നപ്പോള്‍ അവളുടെ മനസ്സ് ശാന്തമായിരുന്നു....തിരയില്ലാത്ത നടുക്കടല്‍ പോലെ.

Tuesday, January 10, 2012

കര്‍ക്കിടക മഴ


മഴ ചാറാന്‍ തുടങ്ങി. ശോഷിച്ച തന്‍റെ കൈകള്‍ പുറത്തേക്കു നീട്ടി ആ ജനാല വലിച്ചടയ്ക്കുമ്പോള്‍ അയാളുടെ കൈകള്‍ പതിവിലും അധികമായി വിറക്കുന്നുണ്ടായിരുന്നു.

ഇന്നിനി നോക്കിയിട്ട് കാര്യമില്ല.സമയം വളരെ വൈകി.അല്ലെങ്കിലും അവന്‍ നേരം ഒരുപാട് വൈകി വരാറില്ലല്ലോ?. പിന്നെ തനിക്കാണെങ്കില്‍ കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയി ഇത് ശീലമായി മാറി താനും. കാത്തിരുപ്പിന്റെ വിരഹത ഇപ്പോള്‍ തന്റെ ആത്മ മിത്രമാണല്ലോ ?

ജനാലക്കരികിലേക്ക് വലിച്ചിട്ട കസേര പതിയെ തള്ളി മാറ്റി കട്ടിലിനെ ലക്ഷ്യമാക്കി വേച്ചു വേച്ചു നീങ്ങുമ്പോള്‍ കാലുകള്‍ക്കും ആ വിറയല്‍ അനുഭവപ്പെട്ടത് പോലെ.

രാവിലെ നാണിയമ്മ കൊണ്ടുവന്ന് തന്ന മൂന്നു തട്ടുള്ള ചോറ്റു പാത്രത്തിന്‍റെ ഏറ്റവും അടിയിലത്തെ തട്ട് തുറന്നതും,നാരങ്ങ അച്ചാറിന്റെ രൂക്ഷ ഗന്ധം മൂക്കിലേക്കടിച്ചു. പാത്രത്തിലെ കഞ്ഞിവെള്ളം മാത്രം ഊറ്റി കുടിച്ചു. ഒരു പാവം വൃദ്ധന്റെ ജീവന്‍ പിടിച്ചുനിറത്താന്‍ കഞ്ഞിവെള്ളം തന്നെ അധികപ്പറ്റാ....

പിന്നെ പതുക്കെ കട്ടിലിലിരുന്നു വിശുദ്ധ ഗ്രന്ഥം കൈയിലെടുത്തു.

അവന്‍ ഇന്ന് എന്തായാലും വരുമെന്നോര്‍ത്തു. പിന്നെ എന്നാ പറ്റിയോ?

കഴിഞ്ഞ ആഴ്ച വിളിച്ചു പറഞ്ഞു.

"അപ്പച്ചാ,ഇപ്പോള്‍ എന്റെ ഓഫീസില്‍ ഭയങ്കര തിരക്കാ ....വൈകിയാണ് ജോലി തീരുന്നത് ".

അല്ലെങ്കിലും എനിക്കറിയാം അവന്‍ ജോലിയില്‍ ഭയങ്കര കൃത്യ നിഷ്ട്ട ഉള്ള ആളാ.ഏതു കാര്യവും ചിട്ടയോടെ ചെയ്യും. എന്റെ മറിയക്കുട്ടിടെ അതെ സ്വഭാവം. അയാള്‍ മനസ്സിലോര്‍ത്തു. പിന്നെ അവന്റെ ജീവിതത്തിന്റെ തുലാസ്സില്‍ ഞാന്‍ ഇരിക്കുന്ന തട്ട്എപ്പോഴും പോങ്ങിയാനല്ലോ ?മറ്റെതട്ടിന്റെ ഭാരതത്തിന്റെ കണക്കുകള്‍ കേള്‍ക്കാനെന്തോ ഈയിടെയായി ഒരു താല്‍പ്പര്യവും തോന്നാറില്ല.....

ഇന്നലെ വിളിക്കുമെന്നോര്‍ത്തിട്ട് വിളിച്ചില്ല. മണിക്കുട്ടിയേയും കൊണ്ട് എങ്ങോട്ടെങ്കിലും പോയിക്കാണും. വാതോരാതെ സംസാരിക്കുന്ന ആ മിടുക്കിയെ കണ്ടിട്ട് ഒരുപാട് നാളായി.. മറിയാമ്മ ഉണ്ടായിരുന്നപ്പം ഇടക്കൊക്കെ ഒന്ന് കാണാന്‍ വരുമായിരുന്നു. പിന്നെ അതും നിന്നു .

ശരീരത്തിനും മനസ്സിനും ഭയങ്കര ക്ഷീണം തോന്നി.എത്ര വയ്യെങ്കിലും വിശുദ്ധ ഗ്രന്ഥ വായന തന്‍ മുടക്കാറില്ലല്ലോ? പണ്ട് മറിയക്കുട്ടി ഉണ്ടായിരുന്നപ്പോള്‍ ജപമാല മുടങ്ങാന്‍ അവള്‍ സമ്മതിക്കില്ലായിരുന്നു.അന്നൊക്കെ സന്ധ്യ പ്രാര്‍ത്ഥന എന്ന് പറഞ്ഞാല്‍ ഏതാണ്ട് ഒരു മണിക്കൂര്‍ നീളും. പിന്നെ പിന്നെ തനിച്ചായപ്പോള്‍ പ്രാര്‍ത്ഥനയുടെ നീളം കുറഞ്ഞു.

ബൈബിള്‍ തുറന്നു മടക്കി വെച്ചിരുന്ന പേജ് തപ്പിയെടുത്തു.ആദ്യ വാചകം വായിച്ചു. ദൈവം നീതിമാന്‍, അവന്‍ നീതിയെ ഇഷ്ടപ്പെടുന്നു ..................

പുറത്തു കാറ്റു ശക്തമായടിക്കുന്നുണ്ടായിരുന്നു.പഴകിയ ജനല്‍ പാളികളുടെ വിടവിലൂടെ മിന്നല്‍ അകത്തേക്ക് തുളച്ചു കയറുന്നുണ്ടായിരുന്നു. ഇടിയും ഇടക്കിടെ കേള്‍ക്കാം. കര്‍ക്കിടക മഴയാണ്..നീണ്ടു നില്‍ക്കും,ചിലപ്പോള്‍ രാത്രി മുഴുവനും.

കരണ്ട് പോകാന്‍ സാധ്യത ഉള്ളതുകൊണ്ട് തലവണക്കീഴില്‍ സൂക്ഷിച്ചു വച്ചിരുന്ന മെഴുകുതിരി ഒന്ന് തപ്പി നോക്കി. അതവിടെത്തന്നെ ഉണ്ട്. ചിലപ്പോള്‍ ആവശ്യം വന്നേക്കും.

അയാള്‍ ബൈബിള്‍ വായന തുടര്‍ന്നെങ്കിലും ഊഹിച്ച പോലെ കരണ്ട് പോയത് കൊണ്ട്, വായന ഇടക്ക് വച്ച് നിറുത്തേണ്ടി വന്നു.തിരി കത്തിച്ചു വച്ച് വായിക്കാനുള്ള ശരീര സുഖം തോന്നിയില്ല.

പുതപ്പിനടിയിലേക്കു ചുരുണ്ട് കൂടുമ്പോള്‍ അയാള്‍ക്ക്‌ എന്തെന്നില്ലാത്ത ഒരു ഭയം അനുഭവപ്പെട്ടു.

നേരം വെളുക്കറായി.മഴ എന്നിട്ടും ശ മിച്ചില്ല.ഇടിയുടെ ശക്തി കൂടിയും കുറഞ്ഞും നിന്നു. കാറ്റിന് ശക്തി കൂടിയതു പോലെ. അടഞ്ഞു കിടന്ന ജനല്‍ പാളികള്‍ സര്‍വശക്തിയോടും കൂടെ അത് ആഞ്ഞു വലിച്ചു. തുറക്കാന്‍ പറ്റാത്തതില്‍ പ്രധിഷേധിചെന്ന പോലെ പിന്നെയും പിന്നെയും..

കാറ്റിനറിയില്ലല്ലോ ആ പാളികള്‍ ഇനി ഒരിക്കലും തുറക്കില്ലെന്ന്.

Monday, December 19, 2011

പൈന്‍ മരങ്ങള്‍ സാക്ഷി





കാമ്പസിലെ പൈന്‍ മരങ്ങള്‍ എല്ലാം തന്നെ അന്ന് വളരെ ആകാംഷയിലായിരുന്നു. കോളേജ് അടയ്ക്കുന്ന ദിനമാണിന്ന്. ഒരുപാട് പേരുടെ വിരഹഗീതങ്ങള്‍ക്കും, ഹൃദയഗദ്ഗദങ്ങള്‍ക്കും സാക്ഷിയാകേണ്ട ദിനം. വര്‍ഷങ്ങള്‍ ആയി ശീലമുള്ളതാനെങ്കിലും ഓരോ വര്‍ഷവും എന്തെങ്കിലും പുതുമ ഇവര്‍ക്കില്ലാതില്ല.



ഓരോരുത്തരും അവരവുടെ സുഹൃത്തുക്കള്‍ക്കൊപ്പം ഓരോ സ്പോട്ടുകളില്‍ സ്ഥാനം പിടിച്ചപ്പോള്‍ കാമ്പസ് നിറഞ്ഞു. ചിലര്‍ മുഖത്തോട് മുഖം നോക്കി നില്‍പ്പാണ്.പറയാനൊന്നും ബാക്കിയില്ലെന്നു തോന്നുന്നു.മറ്റുചിലര്‍ വാ തോരാതെ പറഞ്ഞു കൊണ്ടേയിരിക്കുന്നു. ഇനി നാളെ പറ്റില്ലല്ലോ എന്ന മട്ടില്‍.



ആളൊഴിഞ്ഞു നിന്ന ഒരു മരം ലക്ഷ്യമാക്കി നീങ്ങുമ്പോള്‍അയാള്‍ മനസ്സിലോര്‍ത്തു. അവള്‍ ക്ലാസ്സ്‌ കഴിഞ്ഞു നേരെ ഇങ്ങോട്ട് വരാമെന്നല്ലേ പറഞ്ഞത്. ഏതായാലും ഇവിടെ വെയിറ്റ് ചെയ്യാം.അവിടെ കണ്ട ഒരു കലുങ്കില്‍ കയറി അയാള്‍ ഇരുന്നു.



മൂന്ന് വര്‍ഷത്തെ കോളേജ് ജീവിതം എത്ര പെട്ടെന്നാണ് കടന്നു പോയത്...ഓര്‍ക്കാനോത്തിരിയുണ്ട് ....ധാരാളം സുഹൃത്തുക്കളെ നേടിയെങ്കിലും അവള്‍ക്ക് തന്നോടും തനിക്കവലോടും ഉള്ള ആ സ്നേഹത്തിനു എന്തോ പ്രത്യേകത ഉണ്ടായിരുന്നു.അവളും അത് പറഞ്ഞu തന്നോട്.പലവട്ടം..... തങ്ങള്‍ കണ്ട സ്വപ്നങ്ങള്‍ക്ക് ഒരുപാട് നിറങ്ങള്‍ ഉണ്ടായിരുന്നു. ഒരിക്കലും മങ്ങരുതെയെന്നാശിച്ച നിറങ്ങള്‍ .



മുന്നിലൂടെ ഒരുപാട് പേര്‍ നടന്നു പോകുന്നത് കാണാം.സ്നേഹ വായ്പ്പോടെ തോളത്തു കൈയിട്ടും, ഇടാതെയും ഒക്കെ. മറ്റു ചിലര്‍ തീരാത്ത കാര്യങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ഫോണ്‍ നമ്പറും,ഇമെയില്‍ അഡ്രസ്സും കൈമാറി.



അസ്തമന സുര്യന്‍ പതിയെ തന്റെ പകല്‍ വിഹാരം അവസാനിപ്പിക്കാന്‍ വെമ്പല്‍ കൊണ്ട് നീങ്ങാന്‍ തുടങ്ങി. അയാള്‍ക്ക്‌ ചെറിയ ആകാംഷ തോന്നി.അവള്‍ ഇതെന്താ ഇതുവരെയും വരാഞ്ഞത്. ക്ലാസ്സ്‌ കഴിഞ്ഞു കാണുമല്ലോ? അവസാന ദിവസമായത്‌ കൊണ്ട് സ്പെഷ്യല്‍ ക്ലാസ്സിനുള്ള ഒരു സാധ്യതയും ഇല്ല. പിന്നെന്തു പറ്റി?



ഏതായാലും ഒന്ന് ചെന്ന് നോക്കാം. മൂന്നാം വര്‍ഷ ബി എസ്സി രസതന്ത്രം ക്ലാസ്സിനെ ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ അയാളുടെ മനസ്സിന് വല്ലാത്ത ഒരു ഭാരം തോന്നി. വേണ്ടാത്തതൊന്നും ചിന്തയിലേക്ക് കടന്നു വരാതിരിക്കാന്‍ അയാള്‍ വളരെയേറെ ശ്രമിച്ചു. ഇടനാഴിയിലൂടെ മുന്നോട്ടു നീങ്ങുമ്പോള്‍ ആണ് അയാള്‍ അവളുടെ കൂട്ടുകാരി കമലയെ കണ്ടത്. അവളെക്കുറിച്ച്ചന്നെഷിച്ചു,



ഇന്ദുലേഖ ??



ഇന്ദു...അവളെപ്പഴേ പോയി..ഞങ്ങളുടെ ക്ലാസ്സ്‌ ഇന്ന് നേരെത്തെ കഴിഞ്ഞു.



മനസ്സില്‍ എന്തെന്നില്ലാത്ത ഒരു നീറല്‍. അയാള്‍ക്കെന്തോ അവിശ്വാസം തോന്നി. മൂന്നു വര്ഷം ആത്മ ഗധ്ഗധങ്ങള്‍ പരസ്പരം കൈമാറി, ഈ കാമ്പസില്‍ ജീവിച്ചിട്ട് , അവസാനം പിരിയുന്നതിനു മുന്‍പ് ഒരു വാക്ക് പോലും പറയാതെ പോയെന്നോ?ഏയ് അങ്ങനെ വരില്ല.ഏതായാലും ക്ലാസ്സ്‌ റൂം വരെ ഒന്ന് പോയി നോക്കാം. അയാള്‍ ദൃധിയില്‍ നടന്നു.



അകലെ നിന്ന് തന്നെ അയാളുടെ കണ്ണുകള്‍ ജനലഴികള്‍ക്കിടയിലൂടെ പരതിനടന്നു. അടുത്തടുത്ത്‌ വന്നപ്പോഴേക്കും അയാള്‍ക്ക് ആ ശൂന്യത വ്യക്തമായനുഭവപ്പെട്ടു. ഇല്ല അവള്‍ ഇവിടെയെങ്ങും ഇല്ല. ങ്ങ സാരമില്ല...എന്തെങ്കിലും അത്യാവശ്യം വന്നു കാണും....അയാള്‍ സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു... കോളേജ് കവലയില്‍ നിന്ന് അവസാനത്തെ ബസ്‌ പിടിച്ചു വീട്ടിലേക്കു പോകുമ്പോള്‍ അയാളുടെ മനസ്സ് കലുഷിതമായിരുന്നു.



വീട്ടിലെത്തിയ പാടെ അയാള്‍ ഫോണെടുത്തു വിളിച്ചു......ബിസി ടോണ്‍.....അയാള്‍ക്ക്‌ വലിയ നിരാശ തോന്നി... ദിവസങ്ങള്‍ കടന്നു പോയി....കണ്ടെത്താനും സംസാരിക്കാനും ഉള്ള അയാളുടെ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടു...പതിയെപ്പതിയെ അതൊരു ഉത്തരം കിട്ടാത്ത കടം കഥയായി മാറി.


********************************************************************************



നാടെങ്ങും ക്രിസ്തുമസിനുള്ള തയ്യാറെടുപ്പിലാണ്....കട കമ്പോളങ്ങളും, വീഥികളും എല്ലാം മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. ന്യൂ യോര്കിലെ മാന്‍ഹട്ടന്‍ ഹോട്ടലില്‍ ആ വമ്പന്‍ കമ്പനിയുടെ ക്രിസ്തുമസ് ആഘോഷം നടക്കുകയാണ്.


കാര്‍, പാര്‍ക്കിംഗ് ലോട്ടില്‍ നിറുത്തി അയാള്‍ ആ വലിയ ഹോട്ടലിന്റെ സെലെബ്രറേന്‍ ഹാളിലേക്ക് പ്രവേശിച്ചു.......എല്ലാ ജോലിക്കാരെയും കുടുംബ സമേതം വിളിച്ചിട്ടുണ്.തനിക്കിതിലോന്നും ഒരു വിശ്വാസവും ഇല്ല...വെറുതെ ഇങ്ങനെ പൈസ കളയുന്നതിനോട് ..... ആ പൈസ വല്ല ബോണസും ആയി തന്നിരുന്നെങ്കില്‍ ....അയാള്‍ വെറുതെ ഓര്‍ത്തു....


എല്ലാവരും ആഘോഷത്തിന്റെ തിരക്കിലാണ്.....ഗേള്‍ ഫ്രണ്ട്സിന്റെ, അല്ലെങ്കില്‍ ഭാര്യമാരുടെ ഒപ്പം ഡാന്‍സിന്റെ ചുവടുകള്‍ വയ്ക്കുകയാണ്...ഇടയ്ക്കിടയ്ക്ക് ചൂടാക്കാന്‍ "ചീര്‍സ്" പറയുന്നതും കേള്‍ക്കാം......തനിക്കു മാത്രമെന്താ ഇതിലൊന്നും ഒരു താത്പര്യവും തോന്നാത്തത്.....അയാള്‍ക്ക്‌ തന്നോട് തന്നെ ഒരു പുച്ഛം തോന്നി.


പെട്ടന്നാണ് അയാള്‍ തന്റെ ചിരകാല സുഹൃത്തിനെ കണ്ടത്......


"എടാ നീ ഇവിടെ".......അയാള്‍ സന്തോഷം കൊണ്ട് അലറി.


" ഞാനും ഇവിടെത്തന്നെയാ ജോലി ചെയ്യുന്നത്...അല്ലേലും ഇത്രേം വലിയ കമ്പനിയില്‍ പരസ്പരം കാണുക അത്ര എളുപ്പമുള്ള കാര്യം ഒന്നും അല്ല? നീ ഓര്‍ക്കുന്നുണ്ടോ നമ്മുടെ കോളേജ് ജീവിതം....എന്തെല്ലാം കുസൃതികളായിരുന്നു...അവിടെ നിന്ന് പോന്നതില്‍ പ്പിന്നെ നിന്നെക്കുറിച്ചു ഒരു വിവരവും ഇല്ലായിരുന്നല്ലോ..എന്റെ ലൈഫ് പിന്നെയങ്ങു ബിസിയായി പ്പോയി...." അവന്റെ മറുപടി....


"ഫാമിലി?"അവന്‍ വെറുതെ ചോദിച്ചു.....


"ഇത് വരെ തോന്നിയില്ല ....." താന്‍ മറുപടി പറഞ്ഞു.....


കാരണം അറിയാവുന്ന കൊണ്ടെന്ന പോലെ അവന്‍ പിന്നീടതെക്കുരിച്ച്ചോന്നും മിണ്ടിയില്ല... പലതും ഞങള്‍ സംസാരിച്ചു...കുറെ നാളുകള്‍ക്കു ശേഷം ഈ മറുനാട്ടില്‍ തന്റെ ഒരു സുഹൃത്തിനെ കണ്ടു മുട്ടിയ സന്തോഷം തനിക്കു ചില്ലറയല്ലായിരുന്നു . അറിയാന്‍ ആകാംഷയോന്നും ഇല്ലായിരുന്നെങ്കിലും ഇനി അവനെന്തു തോന്നും എന്ന് കരുതി വെറുതെ ചോദിച്ചു...


"നിന്റെ ഫാമിലി.......കല്യാണം കഴിച്ചോ?"


"പിന്നില്ലേ..".പെട്ടന്നായിരുന്നു മറുപടി.... "കോളേജില്‍ നിന്ന ഇറങ്ങിയ ഉടനെ തന്നെ ഞങള്‍ രജിസ്റ്റര്‍ മാര്യേജ് നടത്തി......പിന്നെ ആ നാട് വിട്ടു....."


"ഹണി....ആര്‍ യു കമിംഗ്? ലെറ്റ്‌ അസ്‌ ഗോ... "


മധുരമായ ഒരു സ്ത്രീ ശബ്ദം കേട്ടാണ് അയാള്‍ തിരിഞ്ഞു നോക്കിയത്.......തന്റെ സുഹൃത്തിനെയും കൂട്ടി മുന്നോട്ടു നീങ്ങിയ അവളുടെ മുഖം ഒരു മിന്നായം പോലെ അയാള്‍ കണ്ടു


ഇന്ദുലേഖ............


ശബ്ദം തൊണ്ടയില്‍ കുരുങ്ങി ......ഒരു മിന്നല്‍ തലചോരിനകത്തുനിന്നും നിന്നും തുടങ്ങ്ങി പെരുവിരല്‍ വരെ പാഞ്ഞത് താനറിഞ്ഞു...........അവര്‍ നടന്നകലുന്നത് ഒരു വിഷാദ സിനിമയുടെ അന്ത്യം പോലെ ആയാല്‍ നോക്കി നിന്നു............തീരാത്ത വേദനയോടെ...... മോഹങ്ങള്‍ക്ക് എന്നേക്കുമായി അവധി കൊടുത്തുകൊണ്ട് .......