ആടി തിമിര്‍ക്കുന്ന വേഷങ്ങള്‍
ജീവിതാരാമത്തിന്‍ വേദിയിങ്കല്‍
നൂറുണ്ട് വേഷങ്ങള്‍ എന്നാല്‍
നേടുന്നതെല്ലാം നൈമിഷ്യം
വര്‍ണ്ണശോഭയാല്‍ എന്നും
ഊഷ്മളമാകുമരങ്ങു
തീരില്ലയെന്നോര്‍ക്കും മര്‍ത്യന്‍
ഭോഷനാനെന്നത് സത്യം
മാറി മാറി രസിക്കുന്ന
വിഭിന്ന വേഷപ്പകര്‍ച്ചകള്‍
ആട മാറ്റിയാലോ വെറും
കീടമാണെന്നത് സാരം
കണ്ടുമുട്ടുന്നവരെല്ലാമെന്നും
കൂടെയുണ്ടാകുമെന്നോര്‍ക്കും
മാഞ്ഞുപോകുമവരെല്ലാം
മഞ്ഞു തുള്ളി കണക്കെ.
വഴിയിലെല്ലാം പാന്ഥര്‍
ലക്ഷ്യമില്ലാതലയുന്നു
തങ്ങുന്നിടെക്കെന്നോ മാറ്റുവാന്‍
അന്ധ വിഹാരത്തിനാലസ്യം
പുത്രിയായ്,ചേച്ചിയായ്,അമ്മയായ്
മാറുമ്പോള്‍ ഞാനറിയുന്നു
ദൂരെയല്ല എന്‍ നരകള്‍
സദ്യമാവില്ലത് തടയാന്‍
ഈറനണിയും മിഴികള്‍ക്ക്
കാഴ്ചകള്‍ മങ്ങിതുടങ്ങും
കണ്ടു മടുത്തൊരു മാനസം
വിങ്ങാന്‍ പോലും മറന്നേക്കാം
ജന്മജന്മാന്ധരങ്ങള്‍ തന്‍ പുണ്യം
മാത്രമാം നിന്നുടെ നേട്ടം
വിസ്മരിച്ച്ചീടായ്കയെന്നാല്‍
നേടിടും ആനന്ദ വിശ്രമം.
ജീവിതാരാമത്തിന്‍ വേദിയിങ്കല്‍
നൂറുണ്ട് വേഷങ്ങള്‍ എന്നാല്‍
നേടുന്നതെല്ലാം നൈമിഷ്യം
വര്‍ണ്ണശോഭയാല്‍ എന്നും
ഊഷ്മളമാകുമരങ്ങു
തീരില്ലയെന്നോര്‍ക്കും മര്‍ത്യന്‍
ഭോഷനാനെന്നത് സത്യം
മാറി മാറി രസിക്കുന്ന
വിഭിന്ന വേഷപ്പകര്‍ച്ചകള്‍
ആട മാറ്റിയാലോ വെറും
കീടമാണെന്നത് സാരം
കണ്ടുമുട്ടുന്നവരെല്ലാമെന്നും
കൂടെയുണ്ടാകുമെന്നോര്‍ക്കും
മാഞ്ഞുപോകുമവരെല്ലാം
മഞ്ഞു തുള്ളി കണക്കെ.
വഴിയിലെല്ലാം പാന്ഥര്‍
ലക്ഷ്യമില്ലാതലയുന്നു
തങ്ങുന്നിടെക്കെന്നോ മാറ്റുവാന്‍
അന്ധ വിഹാരത്തിനാലസ്യം
പുത്രിയായ്,ചേച്ചിയായ്,അമ്മയായ്
മാറുമ്പോള്‍ ഞാനറിയുന്നു
ദൂരെയല്ല എന്‍ നരകള്‍
സദ്യമാവില്ലത് തടയാന്‍
ഈറനണിയും മിഴികള്‍ക്ക്
കാഴ്ചകള്‍ മങ്ങിതുടങ്ങും
കണ്ടു മടുത്തൊരു മാനസം
വിങ്ങാന്‍ പോലും മറന്നേക്കാം
ജന്മജന്മാന്ധരങ്ങള്‍ തന്‍ പുണ്യം
മാത്രമാം നിന്നുടെ നേട്ടം
വിസ്മരിച്ച്ചീടായ്കയെന്നാല്‍
നേടിടും ആനന്ദ വിശ്രമം.
വേഷങ്ങള്‍ ജന്മങ്ങള്‍ വേഷം മാറാന്‍ നിമിഷങ്ങള്‍.. അല്ലേ ബ്ലസ്സി..
ReplyDeleteഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാമനുഷ്യരും അണിയറയില്‍ ആടിക്കൊണ്ടിരിയ്ക്കുന്നു..!
ശുഭദിനം!
വേഷങ്ങള്‍ സിനിമയിലെ മനോഹരമായ പാട്ട് ....അതിലെ ഓരോ വരികളും ,അര്‍ത്ഥവത്താണ്.....വേഷങ്ങള്‍ അഴിച്ചുവെക്കുന്ന ആ നേരം മനുഷ്യന്‍ അറിയും കഴിഞ്ഞു പോയതെല്ലാം മിഥ്യ എന്ന്...പക്ഷെ അപ്പോഴേക്കും അരങ്ങൊഴിഞ്ഞിരിക്കും...
Deleteനന്ദി മാഷേ...