കാമ്പസിലെ പൈന്‍ മരങ്ങള്‍ എല്ലാം തന്നെ അന്ന് വളരെ ആകാംഷയിലായിരുന്നു. കോളേജ് അടയ്ക്കുന്ന ദിനമാണിന്ന്. ഒരുപാട് പേരുടെ വിരഹഗീതങ്ങള്‍ക്കും, ഹൃദയഗദ്ഗദങ്ങള്‍ക്കും സാക്ഷിയാകേണ്ട ദിനം. വര്‍ഷങ്ങള്‍ ആയി ശീലമുള്ളതാനെങ്കിലും ഓരോ വര്‍ഷവും എന്തെങ്കിലും പുതുമ ഇവര്‍ക്കില്ലാതില്ല.
ഓരോരുത്തരും അവരവുടെ സുഹൃത്തുക്കള്‍ക്കൊപ്പം ഓരോ സ്പോട്ടുകളില്‍ സ്ഥാനം പിടിച്ചപ്പോള്‍ കാമ്പസ് നിറഞ്ഞു. ചിലര്‍ മുഖത്തോട് മുഖം നോക്കി നില്‍പ്പാണ്.പറയാനൊന്നും ബാക്കിയില്ലെന്നു തോന്നുന്നു.മറ്റുചിലര്‍ വാ തോരാതെ പറഞ്ഞു കൊണ്ടേയിരിക്കുന്നു. ഇനി നാളെ പറ്റില്ലല്ലോ എന്ന മട്ടില്‍.
ആളൊഴിഞ്ഞു നിന്ന ഒരു മരം ലക്ഷ്യമാക്കി നീങ്ങുമ്പോള്‍അയാള്‍ മനസ്സിലോര്‍ത്തു. അവള്‍ ക്ലാസ്സ് കഴിഞ്ഞു നേരെ ഇങ്ങോട്ട് വരാമെന്നല്ലേ പറഞ്ഞത്. ഏതായാലും ഇവിടെ വെയിറ്റ് ചെയ്യാം.അവിടെ കണ്ട ഒരു കലുങ്കില്‍ കയറി അയാള്‍ ഇരുന്നു.
മൂന്ന് വര്‍ഷത്തെ കോളേജ് ജീവിതം എത്ര പെട്ടെന്നാണ് കടന്നു പോയത്...ഓര്‍ക്കാനോത്തിരിയുണ്ട് ....ധാരാളം സുഹൃത്തുക്കളെ നേടിയെങ്കിലും അവള്‍ക്ക് തന്നോടും തനിക്കവലോടും ഉള്ള ആ സ്നേഹത്തിനു എന്തോ പ്രത്യേകത ഉണ്ടായിരുന്നു.അവളും അത് പറഞ്ഞu തന്നോട്.പലവട്ടം..... തങ്ങള്‍ കണ്ട സ്വപ്നങ്ങള്‍ക്ക് ഒരുപാട് നിറങ്ങള്‍ ഉണ്ടായിരുന്നു. ഒരിക്കലും മങ്ങരുതെയെന്നാശിച്ച നിറങ്ങള്‍ .
മുന്നിലൂടെ ഒരുപാട് പേര്‍ നടന്നു പോകുന്നത് കാണാം.സ്നേഹ വായ്പ്പോടെ തോളത്തു കൈയിട്ടും, ഇടാതെയും ഒക്കെ. മറ്റു ചിലര്‍ തീരാത്ത കാര്യങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ഫോണ്‍ നമ്പറും,ഇമെയില്‍ അഡ്രസ്സും കൈമാറി.
അസ്തമന സുര്യന്‍ പതിയെ തന്റെ പകല്‍ വിഹാരം അവസാനിപ്പിക്കാന്‍ വെമ്പല്‍ കൊണ്ട് നീങ്ങാന്‍ തുടങ്ങി. അയാള്‍ക്ക് ചെറിയ ആകാംഷ തോന്നി.അവള്‍ ഇതെന്താ ഇതുവരെയും വരാഞ്ഞത്. ക്ലാസ്സ് കഴിഞ്ഞു കാണുമല്ലോ? അവസാന ദിവസമായത് കൊണ്ട് സ്പെഷ്യല്‍ ക്ലാസ്സിനുള്ള ഒരു സാധ്യതയും ഇല്ല. പിന്നെന്തു പറ്റി?
ഏതായാലും ഒന്ന് ചെന്ന് നോക്കാം. മൂന്നാം വര്‍ഷ ബി എസ്സി രസതന്ത്രം ക്ലാസ്സിനെ ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ അയാളുടെ മനസ്സിന് വല്ലാത്ത ഒരു ഭാരം തോന്നി. വേണ്ടാത്തതൊന്നും ചിന്തയിലേക്ക് കടന്നു വരാതിരിക്കാന്‍ അയാള്‍ വളരെയേറെ ശ്രമിച്ചു. ഇടനാഴിയിലൂടെ മുന്നോട്ടു നീങ്ങുമ്പോള്‍ ആണ് അയാള്‍ അവളുടെ കൂട്ടുകാരി കമലയെ കണ്ടത്. അവളെക്കുറിച്ച്ചന്നെഷിച്ചു,
ഇന്ദുലേഖ ??
ഇന്ദു...അവളെപ്പഴേ പോയി..ഞങ്ങളുടെ ക്ലാസ്സ് ഇന്ന് നേരെത്തെ കഴിഞ്ഞു.
മനസ്സില്‍ എന്തെന്നില്ലാത്ത ഒരു നീറല്‍. അയാള്‍ക്കെന്തോ അവിശ്വാസം തോന്നി. മൂന്നു വര്ഷം ആത്മ ഗധ്ഗധങ്ങള്‍ പരസ്പരം കൈമാറി, ഈ കാമ്പസില്‍ ജീവിച്ചിട്ട് , അവസാനം പിരിയുന്നതിനു മുന്‍പ് ഒരു വാക്ക് പോലും പറയാതെ പോയെന്നോ?ഏയ് അങ്ങനെ വരില്ല.ഏതായാലും ക്ലാസ്സ് റൂം വരെ ഒന്ന് പോയി നോക്കാം. അയാള്‍ ദൃധിയില്‍ നടന്നു.
അകലെ നിന്ന് തന്നെ അയാളുടെ കണ്ണുകള്‍ ജനലഴികള്‍ക്കിടയിലൂടെ പരതിനടന്നു. അടുത്തടുത്ത് വന്നപ്പോഴേക്കും അയാള്‍ക്ക് ആ ശൂന്യത വ്യക്തമായനുഭവപ്പെട്ടു. ഇല്ല അവള്‍ ഇവിടെയെങ്ങും ഇല്ല. ങ്ങ സാരമില്ല...എന്തെങ്കിലും അത്യാവശ്യം വന്നു കാണും....അയാള്‍ സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു... കോളേജ് കവലയില്‍ നിന്ന് അവസാനത്തെ ബസ് പിടിച്ചു വീട്ടിലേക്കു പോകുമ്പോള്‍ അയാളുടെ മനസ്സ് കലുഷിതമായിരുന്നു.
വീട്ടിലെത്തിയ പാടെ അയാള്‍ ഫോണെടുത്തു വിളിച്ചു......ബിസി ടോണ്‍.....അയാള്‍ക്ക് വലിയ നിരാശ തോന്നി... ദിവസങ്ങള്‍ കടന്നു പോയി....കണ്ടെത്താനും സംസാരിക്കാനും ഉള്ള അയാളുടെ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടു...പതിയെപ്പതിയെ അതൊരു ഉത്തരം കിട്ടാത്ത കടം കഥയായി മാറി.
********************************************************************************
നാടെങ്ങും ക്രിസ്തുമസിനുള്ള തയ്യാറെടുപ്പിലാണ്....കട കമ്പോളങ്ങളും, വീഥികളും എല്ലാം മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. ന്യൂ യോര്കിലെ മാന്‍ഹട്ടന്‍ ഹോട്ടലില്‍ ആ വമ്പന്‍ കമ്പനിയുടെ ക്രിസ്തുമസ് ആഘോഷം നടക്കുകയാണ്.
കാര്‍, പാര്‍ക്കിംഗ് ലോട്ടില്‍ നിറുത്തി അയാള്‍ ആ വലിയ ഹോട്ടലിന്റെ സെലെബ്രറേന്‍ ഹാളിലേക്ക് പ്രവേശിച്ചു.......എല്ലാ ജോലിക്കാരെയും കുടുംബ സമേതം വിളിച്ചിട്ടുണ്.തനിക്കിതിലോന്നും ഒരു വിശ്വാസവും ഇല്ല...വെറുതെ ഇങ്ങനെ പൈസ കളയുന്നതിനോട് ..... ആ പൈസ വല്ല ബോണസും ആയി തന്നിരുന്നെങ്കില്‍ ....അയാള്‍ വെറുതെ ഓര്‍ത്തു....
എല്ലാവരും ആഘോഷത്തിന്റെ തിരക്കിലാണ്.....ഗേള്‍ ഫ്രണ്ട്സിന്റെ, അല്ലെങ്കില്‍ ഭാര്യമാരുടെ ഒപ്പം ഡാന്‍സിന്റെ ചുവടുകള്‍ വയ്ക്കുകയാണ്...ഇടയ്ക്കിടയ്ക്ക് ചൂടാക്കാന്‍ "ചീര്‍സ്" പറയുന്നതും കേള്‍ക്കാം......തനിക്കു മാത്രമെന്താ ഇതിലൊന്നും ഒരു താത്പര്യവും തോന്നാത്തത്.....അയാള്‍ക്ക് തന്നോട് തന്നെ ഒരു പുച്ഛം തോന്നി.
പെട്ടന്നാണ് അയാള്‍ തന്റെ ചിരകാല സുഹൃത്തിനെ കണ്ടത്......
"എടാ നീ ഇവിടെ".......അയാള്‍ സന്തോഷം കൊണ്ട് അലറി.
" ഞാനും ഇവിടെത്തന്നെയാ ജോലി ചെയ്യുന്നത്...അല്ലേലും ഇത്രേം വലിയ കമ്പനിയില്‍ പരസ്പരം കാണുക അത്ര എളുപ്പമുള്ള കാര്യം ഒന്നും അല്ല? നീ ഓര്‍ക്കുന്നുണ്ടോ നമ്മുടെ കോളേജ് ജീവിതം....എന്തെല്ലാം കുസൃതികളായിരുന്നു...അവിടെ നിന്ന് പോന്നതില്‍ പ്പിന്നെ നിന്നെക്കുറിച്ചു ഒരു വിവരവും ഇല്ലായിരുന്നല്ലോ..എന്റെ ലൈഫ് പിന്നെയങ്ങു ബിസിയായി പ്പോയി...." അവന്റെ മറുപടി....
"ഫാമിലി?"അവന്‍ വെറുതെ ചോദിച്ചു.....
"ഇത് വരെ തോന്നിയില്ല ....." താന്‍ മറുപടി പറഞ്ഞു.....
കാരണം അറിയാവുന്ന കൊണ്ടെന്ന പോലെ അവന്‍ പിന്നീടതെക്കുരിച്ച്ചോന്നും മിണ്ടിയില്ല... പലതും ഞങള്‍ സംസാരിച്ചു...കുറെ നാളുകള്‍ക്കു ശേഷം ഈ മറുനാട്ടില്‍ തന്റെ ഒരു സുഹൃത്തിനെ കണ്ടു മുട്ടിയ സന്തോഷം തനിക്കു ചില്ലറയല്ലായിരുന്നു . അറിയാന്‍ ആകാംഷയോന്നും ഇല്ലായിരുന്നെങ്കിലും ഇനി അവനെന്തു തോന്നും എന്ന് കരുതി വെറുതെ ചോദിച്ചു...
"നിന്റെ ഫാമിലി.......കല്യാണം കഴിച്ചോ?"
"പിന്നില്ലേ..".പെട്ടന്നായിരുന്നു മറുപടി.... "കോളേജില്‍ നിന്ന ഇറങ്ങിയ ഉടനെ തന്നെ ഞങള്‍ രജിസ്റ്റര്‍ മാര്യേജ് നടത്തി......പിന്നെ ആ നാട് വിട്ടു....."
"ഹണി....ആര്‍ യു കമിംഗ്? ലെറ്റ് അസ് ഗോ... "
മധുരമായ ഒരു സ്ത്രീ ശബ്ദം കേട്ടാണ് അയാള്‍ തിരിഞ്ഞു നോക്കിയത്.......തന്റെ സുഹൃത്തിനെയും കൂട്ടി മുന്നോട്ടു നീങ്ങിയ അവളുടെ മുഖം ഒരു മിന്നായം പോലെ അയാള്‍ കണ്ടു
ഇന്ദുലേഖ............
ശബ്ദം തൊണ്ടയില്‍ കുരുങ്ങി ......ഒരു മിന്നല്‍ തലചോരിനകത്തുനിന്നും നിന്നും തുടങ്ങ്ങി പെരുവിരല്‍ വരെ പാഞ്ഞത് താനറിഞ്ഞു...........അവര്‍ നടന്നകലുന്നത് ഒരു വിഷാദ സിനിമയുടെ അന്ത്യം പോലെ ആയാല്‍ നോക്കി നിന്നു............തീരാത്ത വേദനയോടെ...... മോഹങ്ങള്‍ക്ക് എന്നേക്കുമായി അവധി കൊടുത്തുകൊണ്ട് .......
വായനക്കിടയില്‍ നിര്‍ത്താന്‍ തോന്നിയില്ല.
ReplyDeleteany way,it was an unexpected twist.
ക്ലൈമാക്സ് ഊഹിച്ചു.... നല്ല എഴുത്ത്, കഥ ഇഷ്ട്ടായി
ReplyDeleteഇനിയും വരാം
അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി....ഇനിയും നന്നാക്കാന്‍ ശ്രമിക്കാം ....
ReplyDeleteനല്ല എഴുത്ത് ..
ReplyDeleteഅവസാനം കുറച്ചുകൂടെ മനോഹരമാക്കാമായിരുന്നു ..
ആശംസകള്‍
വായിച്ചപ്പോള്‍ അറിയാതെ സങ്കടം വന്നു... കഴിഞ്ഞു പോയ കോളേജ് ദിനങ്ങളെ കുറിച്ചോര്‍ത്തു...
ReplyDeleteസതീശന്‍ ആന്‍ഡ് ബെറ്റ്സി, അഭിപ്രായങ്ങള്‍ക്ക് ഒരുപാട് നന്ദി...
ReplyDeleteകഥ ഇഷ്ടമായി!
ReplyDeleteഇത്തരം സംഭവങ്ങള്‍ ഇന്നിന്റെ നേര്‍ക്കാഴ്ചകളാണ്.
“കരയുവാന്‍ പോലുമരുതാത്ത നെഞ്ചിലെ കഠിന വേദന പ്രണയമല്ലയോ..!”
വളരെ നന്ദി...വായിച്ചതിനും അഭിപ്രായത്തിനും....കഥ ഇഷ്ട്ടമായെന്നറിഞ്ഞതില്‍ സന്തോഷം...
Delete