ഇത് ഞങ്ങള്‍ തന്‍
ആത്മരോദനം
സ്വപ്നങ്ങളില്ലാത്ത,
പ്രതീക്ഷയില്ലാത്ത,
വിശപ്പിന്‍ വിളി മാത്രം
കാതില്‍ മുഴങ്ങുന്ന
നിര്‍വികാരത
നക്കിത്തുടച്ച,
ലക്ഷ്യമൊഴിഞ്ഞ,
മോഹങ്ങളില്ലാത്ത
കത്തിയെരിയുന്ന
നേര്‍ത്ത രോദനം..
പാതിമുറിഞ്ഞ
സൂര്യകിരണങ്ങള്‍
നെടുവീര്‍പ്പിലമരുന്ന
രാത്രിതന്‍ നോവുകള്‍
വറ്റിയൊഴുകുന്ന
നയനാരുവികള്‍,
വിലയിടിഞ്ഞ
കുഞ്ഞു ജീവിതങ്ങള്‍..
വസന്തവും, ശിശിരവും,
തണലും,നിറങ്ങളും
ഒരു ചാണ്‍ വയറിന്‍
വിളിയാല്‍ മറയുന്ന
വര്‍ണ്ണമില്ലാ ചിത്രങ്ങള്‍..
ജനിപ്പിച്ച നേരത്തെ
പഴിക്കുന്ന തായും
ഒടുവിലെറിഞ്ഞു
തെരുവിന്റെ മണ്ണില്‍..
തെരുവിന്റെ മക്കളെ-
ന്നോമനപ്പേരില്‍
അന്നം നിഷേധിച്ച
ഭാഗ്യഹീനര്‍ ഇവര്‍..